പൊഴുതന-അച്ചൂർ റോഡിൽ കുഴികൾ നിറഞ്ഞു
text_fieldsതകർന്ന അച്ചൂർ റോഡ്
പൊഴുതന: വൈത്തിരി-പാറത്തോട് റൂട്ടിൽ മൈലമ്പത്തി ജങ്ഷൻ മുതൽ അച്ചൂർ നോർത്ത് വരെയുള്ള റോഡ് തകർന്നു. കുഴികളായതോടെ യാത്രാദുരിതം രൂക്ഷം. മാസങ്ങളായി റോഡിന്റെ ടെൻഡർ നടപടികൾ പൂർത്തിയായിട്ടും കരാറുകാരൻ നിർമാണം വൈകിപ്പിക്കുന്നതാണ് ദുരിതം ഇരട്ടിക്കാൻ കാരണം.
പൊഴുതന പഞ്ചായത്തിലെ ഭൂരിഭാഗം കുടുംബങ്ങളും ബാണാസുര സാഗർ, കർലാട് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കടക്കം യാത്രക്കായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന റോഡാണ് തകർന്നത്. ഇത് കാരണം സമീപത്തെ സ്കൂൾ വിദ്യാർഥികളും കടുത്ത ദുരിതത്തിലാണ്. മഴക്കാലത്ത് കുണ്ടിലും കുഴിയിലും അകപ്പെട്ട് ഇരുചക്രവാഹനപകടങ്ങളും പതിവാണ്. മാസങ്ങൾക്ക് മുമ്പ് നാട്ടുകാരുടെ എതിർപ്പ് ഉയർന്നെങ്കിലും അരകിലോമീറ്റർ ഭാഗത്ത് ക്വാറി അവശിഷ്ടം ഇട്ടുപോയതല്ലാതെ റോഡിന്റെ അറ്റകുറ്റപ്പണിക്ക് യാതൊരുവിധ നടപടികളും സ്വികരിച്ചിട്ടില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.