പൊഴുതനയിൽ തെരുവ് നായയുടെ അക്രമണത്തിൽ രണ്ട് പേർക്ക് കടിയേറ്റു
text_fieldsപൊഴുതന: പൊഴുതന ടൗണിലെ തെരുവ് നായ ശല്യത്തിന് വീണ്ടും പരിഹാരമില്ല. തെരുവ് നായയുടെ അക്രമണത്തിൽ രണ്ട് പേർക്ക് കടിയേറ്റു.
രാവിലെ ടൗണിന് സമീപത്തു വെച്ചാണ് കടിയേറ്റത്. അപകടത്തിൽപെട്ടവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. നായയുടെ ശല്ല്യം വർദ്ധിച്ചതോടെ ആളുകൾ ഭീതിയിലാണ്. കഴിഞ്ഞ ഏറെ കാലമായി നേരമിരുളുന്നതോടെ മാർക്കറ്റ് പരിസരം ഉള്‍പ്പെടെ ടൗണിന്‍റെ പല ഭാഗങ്ങളും തെരുവ് നായ്ക്കള്‍ കീഴടക്കുന്നത് പതിവാണ്.
അത്തിമൂല ജംഗ്ഷന്‍,എൽ.പി സ്‌കൂൾ റോഡ്, തുടങ്ങിയ ഇടങ്ങളിലെല്ലാം നായ്ക്കള്‍ പകല്‍ സമയത്ത് പോലും ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുന്നുണ്ട്. കാല്‍നടയാത്രികര്‍ തെരുവ് നായ്ക്കളെ ഭയന്ന് വേണം സഞ്ചരിക്കാൻ. നായ്ക്കള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് കുറുകെ ചാടുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.