ഏരിയപ്പള്ളിയിൽ കടുവ സാന്നിധ്യം സ്ഥിരീകരിച്ചു
text_fieldsപുൽപള്ളി: പ്രദേശവാസികളിൽ ഭീതി വർധിപ്പിച്ച് ഐരിയപ്പള്ളിയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെ കടുവ പിടികൂടിയിരുന്നു. തുടർന്ന് വനപാലകർ സ്ഥാപിച്ച കാമറയിലാണ് കടുവയുടെ ചിത്രം പതിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രിയും പശുക്കിടാവിന്റെ ജഡം ഭക്ഷിക്കാൻ കടുവ എത്തി.
കഴിഞ്ഞ ദിവസം പൊയ്കയിൽ മോഹനന്റെ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെയാണ് കടുവ പിടികൂടിയത്. മാസങ്ങൾക്കുമുമ്പ് ചേപ്പില ഭാഗത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ കാട്ടുപന്നിയെ കൊലപ്പെടുത്തിയിരുന്നു. ഇതിനുശേഷം പലതവണ കടുവയുടെ സാമിപ്യം പുൽപള്ളി പഞ്ചായത്തിലെ ആറാം വാർഡിൽ ഉൾപ്പെട്ട പല ഭാഗങ്ങളിലായി ഉണ്ടായി.
കഴിഞ്ഞ ദിവസം വാർഡിനോട് ചേർന്ന ആടിക്കൊല്ലിയിലും കടുവയെ കണ്ടെത്തി. പുൽപള്ളി ടൗണിൽ നിന്നും ഏറെ അകലെയല്ലാത്ത പ്രദേശമാണ് ഏരിയപ്പള്ളി. മുമ്പും പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായിയിരുന്നു. കടുവയെ പിടികൂടുന്നതിന് കൂടു സ്ഥാപിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. കാമറയിൽ കടുവയുടെ ചിത്രം പതിഞ്ഞതോടെ ക്ഷീരകർഷകരടക്കം ഭീതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.