ചൂരൽമലയിലേക്കുള്ള പൊതുഗതാഗതം നിലച്ചു
text_fieldsമേപ്പാടി: പുത്തുമലയിൽ റോഡ് ഇടിഞ്ഞു താഴ്ന്നത് മൂലം പൊതുഗതാഗതത്തിന് തടസ്സം നേരിട്ടത് ജനങ്ങൾക്ക് ദുരിതമായി. പുത്തുമല മുതൽ ചൂരൽമല വരെയുള്ള ഭാഗത്ത് താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾ ഇതോടെ ഒറ്റപ്പെട്ട നിലയിലായി.
മേപ്പാടിയിൽ നിന്ന് ചൂരൽമല, മുണ്ടക്കൈ, അട്ടമല ഭാഗത്തേക്ക് സർവിസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ കാഷ്മീരിൽ ഓട്ടം അവസാനിപ്പിച്ച് തിരികെ പോവുകയാണിപ്പോൾ. ഇതിനാൽ നൂറു കണക്കിന് കുടുംബങ്ങൾക്ക് മേപ്പാടിയുമായുള്ള ബന്ധം നഷ്ടപ്പെട്ട നിലയിലാണ്.
റോഡ് ഇടിഞ്ഞു താഴ്ന്ന ഭാഗത്ത് നാട്ടുകാർ കല്ലുകൾ നിരത്തി താൽക്കാലിക പ്രവൃത്തി നടത്തിയശേഷമാണ് ചെറുവാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കുന്നത്. 2019ലെ ഉരുൾപൊട്ടലിൽ തകർന്ന പാലം പിന്നീട് പുനർനിർമിച്ചിരുന്നു. ഈ പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് റോഡ് ഇടിഞ്ഞു താഴ്ന്നത്.
ബസ്, ലോറി തുടങ്ങിയ വലിയ വാഹനങ്ങൾക്ക് കടന്നു പോകുന്നതിന് ഇതോടെ തടസ്സമായി. നാലു കിലോമീറ്ററിനപ്പുറം ചൂരൽമല, മുണ്ടക്കൈ, അട്ടമല പ്രദേശങ്ങളിലുള്ള ജനങ്ങൾ ഇതോടെ മേപ്പാടിയുമായി ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.