ഉരുൾ ദുരന്തത്തിന്റെ ഓർമയിൽ പുൽക്കൂട്
text_fieldsപുൽപള്ളി: വെള്ളാർമല സ്കൂളും ചൂരൽമല, മുണ്ടക്കൈ ഗ്രാമവുമൊക്കെ പുൽക്കൂട്ടിൽ ഒരുക്കി സെന്റ് തോമസ് എ.യു.പി സ്കൂൾ മുള്ളൻകൊല്ലി. കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിൽ നിർമിച്ച പുൽക്കൂട്ടിലാണ് ചൂരൽമല, മുണ്ടക്കൈ ദുരന്തം ചിത്രീകരിച്ചത്. കഴിഞ്ഞ വർഷം വെള്ളരിമല സ്കൂളിൽ ക്രിസ്മസ് ആഘോഷിച്ച 29 കുട്ടികൾ ഇന്ന് ഇല്ല.
അവർക്കുള്ള പ്രണാമമായിട്ടാണ് പുൽക്കൂട് നിർമിച്ചത്. രണ്ടു സെന്റ് സ്ഥലത്താണ് വലിയ പുൽക്കൂട് നിർമിച്ചിരിക്കുന്നത്. ചൂരൽമല, മുണ്ടക്കൈ ടൗണും സൂചിപ്പാറ വെള്ളച്ചാട്ടവും വെള്ളരിപ്പുഴയുമൊക്കെ പുൽക്കൂട്ടിൽ ചിത്രീകരിച്ചിട്ടുണ്ട്. കുട്ടികളുടേയും അധ്യാപകരുടെയും നേതൃത്വത്തിൽ ഒരാഴ്ചകൊണ്ടാണ് പുൽക്കൂടിന്റെ പണി പൂർത്തിയാക്കിയത്. ഹെഡ്മിസ്ട്രസ് മിനി ജോൺ, എം.എം. ആന്റണി, പി.എ. സനിൽ, ബിനിഷ റോബിൻ, ജോയിസ് ജോസഫ്, കെ.പി. അനീറ്റ, ധന്യ സഖറിയാസ്,അനറ്റ് ആൻ ജോബിസൺ, അലൻ സി തോമസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.