കരുണ അഥവാ അബ്ദു
text_fieldsപുൽപള്ളി: പുൽപള്ളി ടൗണിലെ നിരവധി തെരുവ് നായ്ക്കൾക്കും പൂച്ചകൾക്കും അന്നദാതാവാണിപ്പോൾ അബ്ദു. ടൗണിലെ തട്ടുകട നടത്തിപ്പുകാരനായ അബ്ദു ലോക്ഡൗണിനെത്തുടർന്ന് കട അടച്ചിട്ടിരിക്കുകയാണ്. ഇപ്പോൾ അബ്ദുവിെൻറ പ്രധാന സേവനം ദിവസത്തിൽ രണ്ടു തവണ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം നായ്ക്കൾക്കും പൂച്ചകൾക്കും എത്തിക്കലാണ്.
കടയോട് ചേർന്നായിരുന്നു ഇവയുടെ താമസം. ആരെയും ഉപദ്രവിക്കില്ല. കടയിലെ ഭക്ഷണ അവശിഷ്ടങ്ങൾ ഭക്ഷിച്ചായിരുന്നു കഴിഞ്ഞിരുന്നത്.
പുൽപള്ളി കെണ്ടയ്ൻമെൻറ് സോണാക്കിയതോടെ കട അടച്ചു. ഈ മൃഗങ്ങളും പട്ടിണിയിലായി. ലോക്ഡൗൺ കർശനമാക്കിയതോടെ ഏറെ കഷ്ടപ്പെട്ടാണ് ഇദ്ദേഹം വീട്ടിൽനിന്ന് ഭക്ഷണവുമായി എത്തുന്നത്. വർഷങ്ങളായി തെൻറ ജീവിതത്തിെൻറ ഭാഗമായ ഈ മൃഗങ്ങളെ അവഗണിക്കാൻ കഴിയില്ലെന്നും ഇദ്ദേഹം പറയുന്നു.
കോഴിക്കോട്ടുകാരനായ അബ്ദു നാട്ടിൽ പോകുമ്പോൾ ഇവക്ക് ഭക്ഷണം നൽകാൻ ചിലരെ ഏർപ്പെടുത്താറായിരുന്നു പതിവ്. കഴിഞ്ഞ ലോക്ഡൗൺ സമയത്ത് നാട്ടിലായിരുന്നു. അന്ന് ദിവസങ്ങളോളം പട്ടിണികിടന്ന് ഇവയിൽ ചിലത് ചത്തു. ആ സങ്കടം ഇപ്പോഴും ഇദ്ദേഹത്തിനുണ്ട്. ഇത്തവണ നാട്ടിൽ പോകുന്നില്ലെന്നാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.