പുൽപള്ളി-ചേകാടി പാതയിലെ മരങ്ങൾ മുറിച്ചു നീക്കാൻ നടപടി വൈകുന്നു
text_fieldsപുൽപള്ളി: പുൽപള്ളിയിൽ നിന്ന് ചേകാടിയിലേക്കുള്ള പാതയിലെ മരങ്ങൾ മുറിച്ചു നീക്കാൻ നടപടി വൈകുന്നു. മരങ്ങൾ മുറിച്ചു നീക്കാൻ തുച്ഛമായ തുക അനുവദിച്ചെങ്കിലും ഈ തുകക്ക് മരങ്ങൾ മുറിച്ചു നീക്കി ഡിപ്പോയിൽ എത്തിക്കാൻ പറ്റാത്ത അവസ്ഥയാണ്. വനപാതയിലെ പത്തോളം മരങ്ങൾ മുറിച്ചു നീക്കാനാണ് തീരുമാനിച്ചിരുന്നത്. പുൽപള്ളിയിൽ നിന്ന് കർണാടകയിലേക്കും കാട്ടിക്കുളത്തേക്കും കുറുവാദ്വീപിലേക്കുമെല്ലാം എത്തിപ്പെടാൻ എളുപ്പവഴിയാണിത്.
റോഡിന്റെ വശങ്ങളിൽ കൂറ്റൻ മരങ്ങൾ നിൽക്കുന്നതിനാൽ വലിയ വാഹനങ്ങൾ കടന്നുപോകാൻ ബുദ്ധിമുട്ടാണ്. നിലവിൽ കെ.എസ്.ആർ.ടി.സിയുടെ മിനി ബസ് ആണ് സർവിസ് നടത്തുന്നത്. സഞ്ചാരത്തിന് തടസ്സമായി നിൽക്കുന്ന മരങ്ങൾ നീക്കം ചെയ്യാൻ വനം വകുപ്പ് ടെൻഡർ നൽകിയിരുന്നു. മരങ്ങൾ മുറിച്ചശേഷം കുപ്പാടിയിലെ ഡിപ്പോയിലെത്തിച്ചു നൽകുകയും വേണം. ഇതിന് തുച്ഛമായ തുകയാണ് അനുവദിച്ചത്. തുക വർധിപ്പിച്ചു നൽകാൻ വനം വകുപ്പ് തീരുമാനം എടുത്തിട്ടുമില്ല. ഇതാണ് മരങ്ങൾ മുറിച്ചു നീക്കാൻ തടസ്സമായി നിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.