അഭിഭാഷകന്റെ ആത്മഹത്യ: ബാങ്കിന് മുന്നിലെ സമരത്തിന് സ്റ്റേ
text_fieldsപുൽപള്ളി: പുൽപള്ളി സൗത്ത് ഇന്ത്യൻ ബാങ്കിനുമുന്നിൽ ഇടത് കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടത്തി വരുന്ന സമരത്തിന് ഹൈക്കോടതിയിൽ നിന്നും സ്റ്റേ. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ബാങ്കിനുമുന്നിൽ സമരം തുടർന്നിരുന്നത് ബാങ്കിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ബാങ്ക് മാനേജ്മെന്റ് കോടതിയെ സമീപിച്ചാണ് സ്റ്റേ വാങ്ങിയത്.
ബാങ്കിന്റെ നൂറുമീറ്റർ ചുറ്റളവിൽ സമരം പാടില്ലെന്ന് കോടതി ഉത്തരവിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വാദം അടുത്ത മാസം നാലിന് കോടതി കേൾക്കും. ഇരുളത്തെ അഭിഭാഷകൻ ടോമി ആത്മഹത്യ ചെയ്ത സംഭവത്തെത്തുടർന്നാണ് ബാങ്കിനുമുന്നിൽ കർഷക സംഘടനകൾ സമരം ശകതമാക്കിയിരുന്നത്. ഹൈകോതിയിൽ
കർഷക സംഘടനകളും പങ്കുചേരുമെന്ന് സമര സമിതി അറിയിച്ചു. പുൽപള്ളിയിൽ നടത്തിയ പൊതുയോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. സ്റ്റേയെത്തുടർന്ന് ബാങ്കിനു മുന്നിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.