അമൃതക്കും അഭിജിത്തിനും പഠിക്കാൻ മൊബൈൽ ഫോൺ വേണം
text_fieldsപുൽപള്ളി: അധ്യയനം തുടങ്ങിയെങ്കിലും മൊബൈൽ ഫോണും ടി.വിയുമില്ലാതെ എങ്ങനെ ഓൺലൈൻ പഠനം നടത്തുമെന്ന ആശങ്കയിലാണ് അമൃതയും അഭിജിത്തും.
ഒമ്പതാം ക്ലാസ് വിദ്യാർഥികളായ ഈ കുട്ടികളുടെ പഠനത്തിന് സഹായംതേടുകയാണ് രക്ഷിതാക്കൾ. പുൽപള്ളി തൂപ്ര മടത്തൊടി കൃഷ്ണകുമാർ-സിനി ദമ്പതികളുടെ മക്കളാണ്. താൽക്കാലികമായി ഉണ്ടാക്കിയ ഒറ്റമുറി ഷെഡിലാണ് ഇവരുടെ താമസം. 12 സെൻറ് സ്ഥലമാണുള്ളത്. മാതാപിതാക്കൾ കൂലിപ്പണിയെടുത്താണ് വീട്ടുകാര്യങ്ങൾ നോക്കിയിരുന്നത്.
കൂലിപ്പണി ഇല്ലാതായതോടെ വിദ്യാഭ്യാസകാര്യങ്ങൾക്കടക്കം പണം കണ്ടെത്താൻകഴിയാത്ത അവസ്ഥയിലാണ്. ഉദാരമതികൾ സഹായിച്ചാൽ മാത്രമേ ഈ കുട്ടികളുടെ പഠനം തുടരാനാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.