യോഗയിൽ രാജ്യാന്തര നേട്ടം കൈവരിച്ച് അനാമിക
text_fieldsപുൽപള്ളി: യോഗയിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച് അനാമിക ഹെലൻ സോന. അന്തർദേശീയ, ഏഷ്യൻ, ദേശീയ തലങ്ങളിൽ മികവുറ്റ നേട്ടങ്ങളാണ് അനാമിക കൈവരിച്ചത്. യോഗ ഇന്റർനാഷനൽ ലെവലിൽ കൗമാരക്കാർക്കുള്ള പുരസ്കാരം അനാമികക്കാണ് ലഭിച്ചത്. തുടർച്ചയായി 45 മിനിറ്റ് പത്മാസനത്തിൽ ഇരുന്നതിനാണ് പുരസ്കാരം.
പുൽപള്ളി ആലൂർക്കുന്നിൽ പുതുശ്ശേരിയിൽ സോണ വർഗീസിെൻറയും വിജിയുടെയും മൂത്തമകളായ അനാമിക ഹെലൻ സോന പെരിക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനിയാണ്. മാനന്തവാടിയിൽ സ്കൂൾ വിദ്യാഭ്യാസ കാലത്താണ് യോഗയിൽ താൽപര്യമുണ്ടായത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.