ഭാര്യയെയും ഭാര്യാമാതാവിനെയുമടക്കം ചുറ്റികക്ക് അടിച്ച് കൊല്ലാൻ ശ്രമം; പ്രതി പിടിയിൽ
text_fieldsപുൽപള്ളി: ഇരുളം മാതമംഗലത്ത് കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെയും ഭാര്യാമാതാവിനെയും ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. മാതമംഗലത്തെ അംഗൻവാടി ടീച്ചർ കുന്നുപുറത്ത് സുമതി, മകൾ അശ്വതി എന്നിവർക്കാണ് അടിയേറ്റത്.
തിങ്കളാഴ്ച രാവിലെ ആറിന് ജിനു മാതമംഗലത്തെ വീടിന് പുറത്ത് ഒളിഞ്ഞുനിന്ന് ആക്രമിക്കുകയായിരുന്നു. സുമതിയുടെ സഹോദരന്റെ ഭാര്യ ബിജിക്കും ആക്രമണത്തിനിടെ പരിക്കേറ്റു.
സുമതി, അശ്വതി എന്നിവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ടോടെ ഡിസ്ചാർജ് ചെയ്തു.
അശ്വതിയുടെ ഭർത്താവ് കുപ്പാടി സ്വദേശി ജിനുവിനെ കേണിച്ചിറ പൊലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ സമീപത്തെ തോട്ടത്തിൽ നിന്ന് അവശനിലയിൽ കണ്ടെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.