വെറും കൃഷിയല്ല, വീട്ടുമുറ്റത്തെ നെൽകൃഷി
text_fieldsപുൽപള്ളി: പാതയോരത്തെ വീട്ടുമുറ്റത്ത് കൗതുകമുണർത്തി നെൽകൃഷി. പുൽപള്ളി പഴശ്ശിരാജ കോളജിന് മുൻവശത്തെ തുറപ്പുറത്ത് യോഹന്നാനാണ് വയൽ കൃഷിയെ വെല്ലുന്ന രീതിയിൽ കരയിൽ നെൽകൃഷി നടത്തുന്നത്. കൃഷിയോടുള്ള ഇഷ്ടംകൊണ്ടാണ് വീടിന്റെ മുൻഭാഗം ഒരുക്കിയെടുത്ത് നെൽകൃഷി നടത്തുന്നത്.
നെൽച്ചെടികൾ കതിരിടാൻ തുടങ്ങിയതോടെ ഏറെ സന്തോഷത്തിലാണ് യോഹന്നാൻ. നാലു സെന്റ് സ്ഥലത്താണ് നെൽകൃഷി. രണ്ടു ടിപ്പർ നിറയെ മണ്ണ് കൊണ്ടുവന്നാണ് കണ്ടം ഉണ്ടാക്കിയത്. ‘അന്നപൂർണ’ ഇനം നെല്ലിനമാണ് കൃഷി ചെയ്തത്. ഉയരത്തിൽ വിളഞ്ഞുനിൽക്കുന്ന നെൽച്ചെടികൾ ആരുടെയും മനസ്സു നിറക്കും. യോഹന്നാന്റെ ഭാര്യ ലില്ലിയും സഹായത്തിനുണ്ട്. ജലസേചന സൗകര്യം ഒരുക്കുന്നതിനാണ് ഏറ്റവും കൂടുതൽ ചെലവ്.
റോഡരികിലെ നെൽകൃഷി കാണാൻ നിരവധി പേരാണ് എത്തുന്നത്. കൃഷിപരിപാലനത്തിന് ചെലവുകൾ കൂടുതലാണെന്ന് ഇവർ പറയുന്നു. എന്തായാലും കൗതുകക്കാഴ്ചയാണ് വീട്ടുമുറ്റത്തെ ഉയർന്നുനിൽക്കുന്ന ഈ നെൽച്ചെടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.