ഇതിലും വലിയ മരപ്പൊത്ത് സ്വപ്നങ്ങളിൽ മാത്രം!
text_fieldsപുൽപള്ളി: കൗതുകകാഴ്ചയായി റോഡരികിലെ മരത്തിനുള്ളിലെ പൊത്ത്. പുൽപള്ളിക്കടുത്ത കോളറാട്ടുകുന്ന് വനപാതയിലാണ് പാഴ്മരത്തിനുള്ളിലെ ഭീമൻ പൊത്ത്. ഇതിനുള്ളിൽ രണ്ടോ മൂന്നോ ആളുകൾക്ക് കയറി നിൽക്കാനിടമുണ്ട്.
മഠാപറമ്പ് വനപാതയിലാണ് കൂറ്റൻ മരമുള്ളത്. നൂറ്റാണ്ടിലേറെ പഴക്കം മരത്തിനുണ്ട്. ഈ വഴി കാലിമേക്കാൻ വരുന്നവരും സ്കൂൾ വിദ്യാർഥികളുമെല്ലാം മഴപെയ്യുന്ന സമയത്തും മറ്റും ഇതിനുള്ളിലാണ് സുരക്ഷിതമായി കയറിനിൽക്കുന്നത്. ഇത്രയും വലിയ പൊത്ത് മരത്തിന് എങ്ങനെ ഉണ്ടായി എന്നത് വ്യക്തമല്ല. ഈ വഴി യാത്രചെയ്യുന്നവരെല്ലാം ഏറെ കൗതുകത്തോടെയാണ് മരത്തെ നോക്കിക്കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.