തോണി സർവിസ് മുടങ്ങി: സഞ്ചാരികൾക്കായി തുഴയെറിഞ്ഞ് തോണിക്കാർ
text_fieldsപുൽപള്ളി: കോവിഡ് നിയന്ത്രണങ്ങളാൽ കബനി നദിയിൽ തോണി സർവിസ് മുടങ്ങിയതോടെ തൊഴിലില്ലാതായ തോണിക്കാർ വിനോദസഞ്ചാരികൾക്കായി തോണി സർവിസ് ഒരുക്കി. കേരളത്തോട് ചേർന്നുകിടക്കുന്ന കബനി തീരഭാഗങ്ങളിൽ ആളുകളെ പുഴ കാണിക്കാൻ സഹായിക്കുകയാണ് ഇവിടത്തെ തോണിക്കാർ.
കഴിഞ്ഞ എട്ട് മാസമായി തോണി സർവിസിന് കർണാടക വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ തൊഴിലില്ലാതായ തോണിക്കാർ പട്ടിണിയിലായിരുന്നു. ജില്ല ഭരണകൂടവുമായി ബന്ധപ്പെട്ട് തടസ്സങ്ങൾ നീക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഈ അവസ്ഥയിലാണ് തോണിക്കാർ ഇവിടെയെത്തുന്ന സന്ദർശകരെയും മറ്റും തോണിയിലൂടെ പുഴ കാണിക്കാൻ സർവിസ് ഒരുക്കിയത്. ഒഴിവു ദിവസങ്ങളിലും മറ്റും ഒട്ടേറെപ്പേർ പുഴയുടെ സൗന്ദര്യം ആസ്വദിക്കാനായി ഇവിടെ എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.