Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPulpallychevron_rightബ​ഫ​ർ​സോ​ൺ വി​വാ​ദം...

ബ​ഫ​ർ​സോ​ൺ വി​വാ​ദം പു​ക​യു​ന്നു

text_fields
bookmark_border
Buffer zone controversy
cancel

പു​ൽ​പ​ള്ളി: ജ​ന​വാ​സ മേ​ഖ​ല​ക​ളെ ബ​ഫ​ർ സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ബ​ഫ​ർ സോ​ണി​ൽ ഉ​ൾ​പ്പെ​ട്ട ജ​ന​വാ​സ മേ​ഖ​ല​ക​ളെ മാ​പ്പി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ക്ഷ​ൻ ക​മ്മി​റ്റി​യ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. പു​ൽ​പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വീ​ട്ടി മൂ​ല, ചാ​ത്ത​മം​ഗ​ലം, പ​ള്ളി​ച്ചി​റ, കു​റി​ച്ചി​പ്പ​റ്റ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ ഈ ​മാ​പ്പി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. ബ​ഫ​ർ​സോ​ൺ മാ​പ്പാ​ണ് പ്ര​ദേ​ശ​ത്ത് പ​രി​ഭ്രാ​ന്തി പ​ട​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ക​ർ​ഷ​ക​ർ​ക്ക് അ​നു​കൂ​ല​മാ​യ തീ​രു​മാ​ന​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ആ​ലോ​ചി​ക്കേ​ണ്ടി​വ​രു​മെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.

ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ പു​ൽ​പ​ള്ളി​ക്ക​ടു​ത്ത കു​റി​ച്ചി​പ്പ​റ്റ എ​സ്.​എ​ൻ.​ഡി.​പി പ്രാ​ർ​ഥ​നാ​ല​യ​ത്തി​ലും വീ​ട്ടി​മൂ​ല കൈ​ര​ളി വാ​യ​ന​ശാ​ല​യി​ലും ചേ​ർ​ന്ന നാ​ട്ടു​കാ​രു​ടെ യോ​ഗം ആ​ശ​ങ്ക​ക​ൾ പ​ങ്കു​വെ​ച്ചു. തു​ട​ർ​ന്ന് ബ​ത്തേ​രി വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന്‍റെ ഓ​ഫി​സി​ൽ ഇ​വ​രെ​ത്തു​ക​യും വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, കൃ​ത്യ​മാ​യ ഒ​രു വി​വ​രം ഈ ​മാ​പ് സം​ബ​ന്ധി​ച്ച് ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്ന് ആ​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ പ​റ​യു​ന്നു.

300ഓ​ളം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ജ​ന​സാ​ന്ദ്ര​മാ​യ പ്ര​ദേ​ശ​മാ​ണ് മാ​പ്പി​ൽ ഇ​ടം പി​ടി​ച്ച​ത്. നാ​ല് ആ​ദി​വാ​സി കോ​ള​നി​ക​ൾ, വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ, പ​ശു ഫാ​മു​ക​ൾ, കോ​ഴി​ഫാ​മു​ക​ൾ തു​ട​ങ്ങി​യ​വ​യും ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ണ്ട്. അ​തേ​സ​മ​യം റി​സോ​ർ​ട്ട്, ഹോം ​സ്റ്റേ ഇ​വ​യൊ​ന്നും ഉ​ൾ​പ്പെ​ട്ടി​ട്ടു​മി​ല്ല. ഈ ​പ്ര​ദേ​ശ​ങ്ങ​ൾ ബ​ഫ​ർ​സോ​ണി​ൽ ഉ​ൾ​പ്പെ​ട്ട​താ​യ ആ​ക്ഷേ​പം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ബ​ത്തേ​രി വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ പ്ര​ദേ​ശ​ത്തു​കാ​രു​ടെ പ​രാ​തി​ക​ൾ രേ​ഖാ​മൂ​ലം സ്വീ​ക​രി​ക്കു​വാ​ന്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

വ​നം വ​കു​പ്പ് അ​ടി​യ​ന്ത​ര​മാ​യി പ്ര​ദേ​ശ​ത്ത് സ​ർ​വേ ന​ട​ത്തി കാ​ടും നാ​ടും കൃ​ത്യ​മാ​യി വേ​ർ​തി​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​രാ​വ​ശ്യ​പ്പെ​ടു​ന്നു. ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ള്ള മാ​പ് ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് വ​ന്ന​ത്. ഇ​ത് നി​ര​സ്സി​ക്കു​ന്ന​തി​നോ പി​ൻ​വ​ലി​ക്കു​ന്ന​തി​നോ വ​നം വ​കു​പ്പ് ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും ആ​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു. ജ​ന​വാ​സ മേ​ഖ​ല​ക​ളെ മു​ഴു​വ​ൻ ബ​ഫ​ർ​സോ​ണി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന അ​പേ​ക്ഷ ബ​ത്തേ​രി വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന്‍ ഓ​ഫി​സി​ൽ കൊ​ടു​ക്കു​ന്ന​ത​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്.

വ​രും​ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​കു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​മാ​യ​തി​നാ​ൽ വോ​ട്ട് ബ​ഹി​ഷ്ക​രി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​മാ​ർ​ഗ​ങ്ങ​ൾ അ​വ​ലം​ബി​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​താ​യും ആ​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Buffer zone controversy
News Summary - buffer zone controversy
Next Story