കടുവ തിരിച്ചെത്തുന്നത് തടയാൻ കൊളവള്ളി വനാതിർത്തിയിൽ കാമറ
text_fieldsപുൽപള്ളി: ഒരാഴ്ചയിലേറെയായി കൊളവള്ളി, സീതാമൗണ്ട് പ്രദേശങ്ങളിൽ ഭീതി പരത്തിയ കടുവയെ കാടുകടത്തിയെങ്കിലും വീണ്ടും തിരിച്ചുവരാതിരിക്കാനുള്ള നടപടികളുമായി വനംവകുപ്പ്.
കർണാടക വനത്തിനുള്ളിലേക്ക് കടന്ന കടുവ മടങ്ങിവരുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ അതിർത്തിയിൽ കാമറകൾ സ്ഥാപിച്ചു. കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കടുവയെ ഇവിടെനിന്നു തുരത്തിയത്. മയക്കുവെടിയേറ്റ കടുവയെ പിടികൂടാൻ വനപാലകർക്ക് കഴിഞ്ഞിരുന്നില്ല. കടുവ ഐശ്വര്യ കവലയിലെ തോട്ടം വഴി കർണാടക വനത്തിലേക്ക് രക്ഷപ്പെട്ടു.
അടുത്ത കുറച്ചുദിവസങ്ങൾ കൂടി കടുവ കാടിറങ്ങുന്നുണ്ടോ എന്ന് അറിയാൻ പരിശോധനകൾ തുടരും. രാത്രി കാലങ്ങളിൽ പട്രോളിങ് അടക്കം നടത്തുന്നുണ്ട്.
കർണാടക വനപാലകരും കടുവയെ കണ്ടെത്താൻ പരിശോധന നടത്തുന്നുണ്ട്. ബന്ദിപ്പൂർ വനമേഖലയോട് ചേർന്ന അതിർത്തിയിൽ കർണാടക വനംവകുപ്പും കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. കടുവയുടെ സാന്നിധ്യം ഇതുവരെ കാമറയിൽ പതിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.