കാമ്പസുകളിൽ വീണ്ടും ആഘോഷാരവം
text_fieldsപുൽപള്ളി: മഹാമാരി ഒരുക്കിയ പ്രതിസന്ധികളിൽനിന്ന് പതിവുരീതികളിലേക്ക് മാറുന്നതിനിടെ കാമ്പസുകളിൽ ആഹ്ലാദവും ആരവങ്ങളും കോർത്തിണക്കി വീണ്ടും ക്രിസ്മസ്-പുതുവർഷ ആഘോഷങ്ങൾ.
രണ്ടു വർഷത്തെ ഇടവേളക്കുശേഷമാണ് ജില്ലയിലെ കാമ്പസുകളിൽ ആഘോഷ പരിപാടികൾ തിരിച്ചെത്തിയത്. കോവിഡ് ഇളവുകൾ വന്നതോടെ കാമ്പസുകൾ വീണ്ടും ആഘോഷത്തിമിർപ്പിലാണ്.
കഴിഞ്ഞ രണ്ടു ദിവസമായി കാമ്പസുകൾ ക്രിസ്മസ് നവവത്സര പരിപാടികളാൽ സജീവമായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ നിലനിന്നതിനാൽ കഴിഞ്ഞ രണ്ടു വർഷമായി ആഘോഷപരിപാടികൾ എങ്ങും നടന്നിരുന്നില്ല. ഇളവുകൾ വന്നതോടെ കാമ്പസുകളും ഉണർന്നു.
ക്രിസ്മസ് നവവത്സര ആഘോഷപരിപാടികളാൽ സമ്പന്നമാണ് കാമ്പസുകൾ. പുൽക്കൂട് നിർമാണം, കരോൾഗാന മത്സരം, കേക്ക് മുറിക്കൽ, മറ്റു കലാപരിപാടികൾ എന്നിവയെല്ലാം കോളജുകളിൽ നടന്നു.
കോവിഡ് കാലത്തെ വിരസത മാറ്റാൻ ഇത്തരം പരിപാടികൾ സഹായിക്കുന്നുണ്ടെന്ന് വിദ്യാർഥികളും അധ്യാപകരും പറയുന്നു. ഓൺലൈൻ ക്ലാസുകളിൽനിന്ന് സാധാരണ ക്ലാസുകളിലേക്ക് വിദ്യാർഥികൾ വന്നതോടെ തന്നെ കലാലയങ്ങൾ ഉണർന്നിരുന്നു.
മാസ്ക്കണിഞ്ഞ ആഘോഷങ്ങളോടെ പഴയ കളിചിരികളിലേക്ക് പതിയെ തിരിച്ചെത്തുകയാണ് കാമ്പസുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.