ചീയമ്പം 73 കോളനിക്കാർക്ക് കുടിവെള്ളത്തിന് പണം കൊടുക്കണം
text_fieldsപുൽപള്ളി: ചീയമ്പം 73 കോളനിയിൽ കുടിവെള്ള ക്ഷാമം രൂക്ഷം. ഇതിനെ തുടർന്ന് കോളനി വാസികൾ പണം കൊടുത്താണ് കുടിവെള്ളം വാങ്ങുന്നത്. 750 ലിറ്റർ വെള്ളത്തിന് 250 രൂപ വീതമാണ് നൽകുന്നത്.
പൂതാടി പഞ്ചായത്തിൽ ചീയമ്പം 73 ആദിവാസി കോളനിയിൽ 300ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവർക്കായി കുടിവെള്ള പദ്ധതികൾ രണ്ടെണ്ണം ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും മുടങ്ങിക്കിടക്കുകയാണ്.
ഒരു വർഷം മുമ്പ് ജലനിധി പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈനുകൾ സ്ഥാപിച്ചെങ്കിലും ജലവിതരണത്തിന് സാധിച്ചിട്ടില്ല. ഏറെ ദൂരം താണ്ടിയാണ് വെള്ളത്തിനായി ഇവർ പോകുന്നത്.
ഒരു കിലോമീറ്ററോളം ദൂരം വരെ വെള്ളത്തിനായി നടക്കേണ്ടി വരുന്ന അവസ്ഥയാണ് പലർക്കും.
ഈ സാഹചര്യത്തിലാണ് വെള്ളം പണം കൊടുത്ത് വാങ്ങുന്നത്. കുടിവെള്ള പദ്ധതികൾ യാഥാർഥ്യമാക്കാൻ ആരും താൽപര്യമെടുത്തിട്ടുമില്ല. വേനൽ കടുത്തതോടെ വെള്ളത്തിനായി അലയുകയാണ് ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.