അപകടഭീഷണിയായി ചേകാടി - കുറുവ ദ്വീപ് റോഡ്
text_fieldsപുൽപള്ളി: പഞ്ചായത്തിലെ ചേകാടി - കുറുവ ദ്വീപ് റോഡ് കോൺക്രീറ്റ് ചെയ്ത ഭാഗങ്ങൾ അപകട തുരുത്തായി മാറി. വശങ്ങളിൽ മണ്ണിടാത്തതുകൊണ്ട് വാഹനങ്ങൾ റോഡിൽനിന്ന് തെന്നി മാറുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. സമീപകാലത്താണ് റോഡിന്റെ രണ്ടിടങ്ങളിലായി കോൺക്രീറ്റ് ചെയ്തത്.
ഈ ഭാഗത്ത് ടാറിങ് റോഡ് വെള്ളം കയറി വേഗത്തിൽ നശിക്കുന്നതുകൊണ്ടാണ് കുറച്ചുഭാഗം കോൺക്രീറ്റ് ചെയ്തത്. വീതി കുറഞ്ഞ റോഡിലൂടെ ഒരേ സമയം രണ്ട് വാഹനങ്ങൾ വന്നാൽ കടന്നുപോകാൻ ഏറെ ബുദ്ധിമുട്ടാണ്. കഴിഞ്ഞ ദിവസം കുറുവ ദ്വീപ് സന്ദർശിക്കാനെത്തിയവരുടെ കാർ റോഡിൽനിന്ന് തെന്നിമാറി ടയറുകളടക്കം പൊട്ടിയിരുന്നു. സമീപ കാലത്ത് ഇവിടെ വാഹനങ്ങൾ റോഡിൽ നിന്ന് തെന്നിമാറുന്നത് പതിവായിട്ടുണ്ട്. വശങ്ങൾ കാടുമൂടി കിടക്കുന്നതിനാൽ റോഡിന്റെ വശങ്ങളെ കുറിച്ച് ഡ്രൈവർമാർക്കും ബോധ്യമില്ല. ഈ ഭാഗങ്ങളിൽ മണ്ണ് നിറക്കുകയോ ക്വാറി വേസ്റ്റ് ഇടുകയോ ചെയ്യണമെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.