Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPulpallychevron_rightപു​ല്‍പ​ള്ളി​യി​ലെ...

പു​ല്‍പ​ള്ളി​യി​ലെ സം​ഘ​ര്‍ഷം: കേ​സു​ക​ള്‍ പി​ന്‍വ​ലി​ക്ക​ണം –ടി. ​സിദ്ദീ​ഖ് എം.​എ​ല്‍.​എ

text_fields
bookmark_border
പു​ല്‍പ​ള്ളി​യി​ലെ സം​ഘ​ര്‍ഷം: കേ​സു​ക​ള്‍ പി​ന്‍വ​ലി​ക്ക​ണം –ടി. ​സിദ്ദീ​ഖ് എം.​എ​ല്‍.​എ
cancel

ക​ല്‍പ​റ്റ: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട പോ​ളി​ന്റെ മ​ര​ണ​ത്തി​നെ തു​ട​ര്‍ന്ന് പു​ല്‍പ​ള്ളി​യി​ല്‍ ന​ട​ന്ന സം​ഘ​ര്‍ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് എ​ടു​ത്ത കേ​സു​ക​ള്‍ പി​ന്‍വ​ലി​ക്ക​ണ​മെ​ന്ന് ടി. ​സിദ്ദീ​ഖ് എം.​എ​ല്‍.​എ.

കേ​സു​ക​ളി​ല്‍ ഒ​ന്ന് എം.​എ​ല്‍.എ​മാ​രെ ആ​ക്ര​മി​ച്ചു എ​ന്ന​താ​ണ്. എ​ന്നാ​ല്‍ എം.​എ​ല്‍.എമാ​ര്‍ക്ക് പ​രാ​തി​യി​ല്ലെ​ന്ന് അ​റി​യി​ച്ച​തി​ന് ശേ​ഷ​വും പൊ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

കേ​സു​ക​ള്‍ പി​ന്‍വ​ലി​ക്കു​ന്ന​തി​നും അ​റ​സ്റ്റു​ക​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നു​മു​ള്ള അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും ഡി.​ജി.​പി ക്കും ​സി​ദ്ദീ​ഖ് ക​ത്ത് ന​ല്‍കി.

കേ​ന്ദ്രമ​ന്ത്രി​ക്ക് നി​വേ​ദ​നം

ക​ല്‍പ​റ്റ: 1994-ല്‍ ​വ​യ​നാ​ടി​ന്റെ വി​ക​സ​ന​ത്തി​ന് ദീ​ര്‍ഘ​വീ​ഷ​ണ​ത്തോ​ട് കൂ​ടി പ്ര​വൃ​ത്തി ആ​രം​ഭി​ച്ച് 73ശ​ത​മാ​നം പ്ര​വൃ​ത്തി പൂ​ര്‍ത്തി​യാ​യി പ​രി​സ്ഥി​തി, വ​നം മ​ന്ത്രാ​ല​യ​ത്തി​ന്റെ അ​നു​മ​തി ല​ഭ്യ​മാ​കാ​ത്ത​തി​നാ​ല്‍ പാ​തി​വ​ഴി​യി​ല്‍ നി​ർമാ​ണം നി​ല​ച്ച പ​ടി​ഞ്ഞാ​റ​ത്ത​റ-പൂ​ഴി​ത്തോ​ട് റോ​ഡി​ന്റെ പ്ര​വൃ​ത്തി പൂ​ര്‍ത്തീ​ക​രി​ക്കു​ന്ന​തി​ന് കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്റെ അ​നു​മ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ഡ്വ. ടി. ​സി​ദ്ദീഖ് എം.​എൽ.എ കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രി ഭു​പേ​ന്ദ​ര്‍ യാ​ദ​വി​ന് നി​വേ​ദ​നം ന​ല്‍കു​ക​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും ചെ​യ്തു. ഈ ​റോ​ഡ് പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് എ​ളു​പ്പ​ത്തി​ല്‍ എ​ത്തി​ച്ചേ​രാ​വു​ന്ന​തും സാ​മ്പ​ത്തി​ക​മാ​യി വ​ള​രെ കു​റ​ഞ്ഞ ചെ​ല​വി​ല്‍ യാ​ഥാ​ർഥ്യ​മാ​ക്കാ​വു​ന്ന​തു​മാ​ണ്.

പ​രി​സ്ഥി​തി, വ​നം മ​ന്ത്രാ​ല​യ​ത്തി​ന്റെ അ​നു​മ​തി​ക്കാ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എം.​എ​ല്‍.എ മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsT SiddiquepulpalliCase withdrawn
News Summary - Clash in Pulpalli: Cases should be withdrawn -T. Siddique M.L.A
Next Story