Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPulpallychevron_rightചികിത്സക്കിടെ...

ചികിത്സക്കിടെ യുവാവിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചു

text_fields
bookmark_border
ചികിത്സക്കിടെ യുവാവിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചു
cancel
camera_alt

സെ​ബി​ന്റെ മൃ​ത​ദേ​ഹം പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍ നി​ന്ന് പു​റ​ത്തേ​ക്കെ​ടു​ക്കു​ന്നു

പു​ല്‍പ​ള്ളി: ക​ല്‍പ​റ്റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​ക്കി​ടെ മ​രി​ച്ച യു​വാ​വി​ന്റെ മൃ​ത​ദേ​ഹം നാ​ലു​ദി​വ​സ​ത്തി​ന് ശേ​ഷം പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍ നി​ന്നും പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ് മോ​ര്‍ട്ട​ത്തി​ന​യ​ച്ചു. ശ​ശി​മ​ല ചോ​ലി​ക്ക​ര വ​ട​ക്കെ ക​ണ​മം​ഗ​ല​ത്ത് സ്റ്റെ​ബി​ന്റെ (28)​ മൃ​ത​ദേ​ഹ​മാ​ണ് ക​ല്‍പ​റ്റ പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പു​റ​ത്തെ​ടു​ത്ത​ത്.

ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ര്‍ന്നാ​ണ് മൃ​ത​ദേ​ഹം സം​സ്‌​കരി​ച്ച ശ​ശി​മ​ല ഇ​ന്‍ഫ​ന്റ് ജീ​സ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍ നി​ന്നും തി​രി​ച്ചെ​ടു​ത്ത​ത്. ഡി​സം​ബ​ര്‍ ഒ​ന്നി​നാ​ണ് ക​ല്‍പ​റ്റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ​ക്കി​ടെ സ്റ്റെ​ബി​ന്‍ മ​രി​ച്ച​ത്.

സം​ഭ​വ​സ​മ​യം കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ബ​ന്ധു​ക്ക​ള്‍ക്ക് പ​രാ​തി​യി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ പോ​സ്റ്റ് മോ​ര്‍ട്ടം ചെ​യ്യാ​തെ​യാ​ണ് പി​റ്റേ​ദി​വ​സം മൃ​ത​ദേ​ഹം അ​ട​ക്കം ചെ​യ്ത​ത്. എ​ന്നാ​ല്‍, ചി​കി​ത്സ പി​ഴ​വാ​ണ് സ്റ്റെ​ബി​ന്റെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്നാ​രോ​പി​ച്ച് ബ​ന്ധു​ക്ക​ള്‍ തി​ങ്ക​ളാ​ഴ്ച ജി​ല്ല പൊ​ലീ​സ് മേ​ധാ​വി, ക​ല​ക്ട​ര്‍, ഡി.​എം.​ഒ, ആ​രോ​ഗ്യ മ​ന്ത്രി, ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് തു​ട​ങ്ങി​യ​വ​ര്‍ക്ക് പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു.

ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് മ​ണി​യോ​ടെ മൃ​ത​ദേ​ഹം വീ​ണ്ടും പു​റ​ത്തെ​ടു​ത്ത​ത്. വൈ​ത്തി​രി ത​ഹ​സി​ല്‍ദാ​ര്‍ ആ​ര്‍.​എ​സ്. സ​ജി​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി​ക​ള്‍. മാ​ന​ന്ത​വാ​ടി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്നു​ള്ള അ​സി. പൊ​ലീ​സ് സ​ര്‍ജ​ന്റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​ത്. ഇ​ന്‍ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ക്ക് ശേ​ഷം പോ​സ്റ്റ് മോ​ര്‍ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newstreatment
News Summary - Death of young man during treatment; The body was exhumed and sent for post-mortem
Next Story