കാണുന്നില്ലേ, ചോർന്നൊലിക്കുന്ന കൂരകളിലെ ദുരിത ജീവിതം
text_fieldsപുൽപള്ളി: വണ്ടിക്കടവ് പണിയ കോളനിയിലെ 20ഓളം കുടുംബങ്ങൾ കഴിയുന്നത് ചോർന്നൊലിക്കുന്ന കൂരകളിൽ. വർഷങ്ങൾക്കുമുമ്പ് നിർമിച്ച വീടുകൾ വാസയോഗ്യമല്ലാതായിട്ടും ഇവരെ ഭവനനിർമാണ പദ്ധതികളിൽ ഉൾപ്പെടുത്താത്തത് പ്രതിഷേധത്തിനിടയാക്കുന്നു.
കേരള–കർണാടക അതിർത്തി പ്രദേശമായ വണ്ടിക്കടവിൽ രണ്ടേക്കറോളം സ്ഥലത്താണ് കുടുംബങ്ങൾ കഴിയുന്നത്. ഒരു ഭാഗം കർണാടക വനമാണ്. കന്നാരംപുഴ കടന്നെത്തുന്ന വന്യജീവികളുടെ ശല്യവും ഇവിടെ സദാസമയവും അനുഭവപ്പെടുന്നു.
രണ്ട് പതിറ്റാണ്ട് മുമ്പാണ് ഇവിടെ വീടുകൾ നിർമിച്ചത്. കോൺക്രീറ്റ് വീടുകൾക്ക് മുകളിൽ ഓട് പതിച്ചിട്ടില്ല. ഇതാണ് ഭൂരിഭാഗം വീടുകളും ചോരാൻ കാരണം. പലവീടുകളുടെയും ഭിത്തി വിണ്ടുകീറിയ നിലയിലാണ്. ഇവക്കുള്ളിൽ താമസിക്കാൻ ഇവർ ഭയപ്പെടുകയാണ്.
മറ്റ് മാർഗങ്ങളൊന്നും ഇല്ലാത്തതിനാൽ ഇവിടെത്തന്നെ കഴിയുന്നു. ഈ വർഷകാലം തള്ളിനീക്കുന്നതിനായി വീടുകളുടെ മേൽക്കൂരയിൽ ഷീറ്റുകൾ സ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇവരെ സഹായിക്കുന്നതിന് നാട്ടുകാരുടെ സഹകരണം വാർഡ് മെംബറും അഭ്യർഥിച്ചു. വർഷങ്ങളായി ൈട്രബൽ വകുപ്പിെൻറ ഒരു സഹായ പദ്ധതികളും ഇവിടേക്ക് ലഭിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.