വരൾച്ചയുടെ പിടിയിൽ പുൽപള്ളി മേഖല
text_fieldsപുൽപള്ളി: മേഖല വീണ്ടും വരൾച്ചയുടെ പിടിയിലേക്ക്. ജലാശയങ്ങളിൽ ജലനിരപ്പ് താഴുന്നു. താപനില 30 ഡിഗ്രിക്കു മുകളിലായി. ജില്ലയിലെ പുഴകളിൽനിന്നും തോടുകളിൽനിന്നും ഒഴുകിയെത്തുന്ന വെള്ളം കബനി നദിയിലാണ് എത്തുന്നത്. നിലവിൽ കുറുവാദ്വീപ് കഴിഞ്ഞാൽ കബനിയിൽ നീരൊഴുക്ക് കുറഞ്ഞു. നദി കർണാടകയിലേക്കു പ്രവേശിക്കുന്ന ഭാഗത്തും കൂറ്റൻ കരിങ്കൽകെട്ടുകൾ തെളിഞ്ഞുതുടങ്ങി.
മാർച്ച് തുടങ്ങിയതോടെ വേനൽച്ചൂട് ശക്തമായി. കാർഷിക മേഖലയായ പുൽപള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളെയാണ് വരൾച്ച പിടിമുറുക്കിയിരിക്കുന്നത്. കൃഷിയിടങ്ങളിലും വരൾച്ചയുടെ പ്രത്യാഘാതങ്ങൾ കണ്ടുതുടങ്ങി. കാർഷിക വിളകൾ പലയിടത്തും കരിഞ്ഞുണങ്ങാൻ തുടങ്ങി.
വരൾച്ചാലഘൂകരണ പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതിന്‍റെ പ്രയോജനം കാര്യമായി ലഭിക്കുന്നില്ല. ജലസേചനപദ്ധതികളടക്കം നടപ്പാക്കിയാൽ മാത്രമേ ശാശ്വതമായി ജലക്ഷാമത്തിനടക്കം പരിഹാരം കണ്ടെത്താൻ കഴിയുകയുള്ളൂ എന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.