പടക്ക വിപണി വർഷം മുഴുവൻ സജീവമാകുന്നു
text_fieldsപുൽപള്ളി: മറ്റ് വ്യാപാരരംഗങ്ങളെപ്പോലെ പടക്ക വിപണിയും വർഷം മുഴുവൻ സജീവമാകുന്നു. മുമ്പെല്ലാം വിഷു, ക്രിസ്മസ് ഉൾപ്പെടെയുള്ള സീസണുകളിലായിരുന്നു സജീവമായിരുന്നത്. ഇന്ന് വർഷം മുഴുവൻ നടക്കുന്ന വ്യാപാരമായി പടക്ക കച്ചവടവും മാറി. വയനാട്ടിൽ വന്യജീവിശല്യം വർധിച്ചതോടെ കൃഷിയിടങ്ങളിലെത്തുന്ന വന്യജീവികളെ തുരത്താൻ പടക്കങ്ങളും മറ്റും ഉപയോഗിച്ച് വരുന്നുണ്ട്. ദിവസങ്ങൾ കഴിയും തോറും വന്യജീവിശല്യം കൂടുന്നത് പടക്കവിൽപന വർധിക്കുന്നതിന് കാരണമാകുന്നു. ജില്ലയിലെ വിവിധ ടൗണുകളിൽ എല്ലാ ദിവസങ്ങളിലും തുറക്കുന്ന പടക്ക കടകൾ ഇപ്പോൾ കാഴ്ചയാണ്.
വിഷു അടുത്തെത്തിയതോടെ പടക്കവിപണിയിൽ കൂടുതൽ ഉണർവ് അനുഭവപ്പെട്ടിട്ടുണ്ട്. പൊട്ടുന്ന പടക്കങ്ങളെക്കാൾ വർണത്തിൽ പ്രകാശിക്കുന്ന നിലചക്രം, പൂത്തിരി, കമ്പിത്തിരി, പുക്കുറ്റി തുടങ്ങിയവക്കാണ് വിൽപനയേറെ. മുൻവർഷങ്ങളെ അപേക്ഷിച്ച് നിരവധി പുതിയ ഇനങ്ങൾ മാർക്കറ്റിൽ എത്തിയിട്ടുണ്ട്. മുൻവർഷത്തേക്കാൾ വിലയും ഉയർന്നിട്ടുണ്ട്. വിഷു അടുക്കുന്നതോടെ കൂടുതൽ കച്ചവടം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.