കഞ്ചാവുമായി നാലുപേർ പിടിയിൽ
text_fieldsപുൽപള്ളി: പെരിക്കല്ലൂർ കടവിനോടു ചേർന്നുള്ള അതിർത്തി പ്രദേശത്തുനിന്നും അരക്കിലോയിലധികം കഞ്ചാവുമായി രണ്ടുപേർ പിടിയിലായി. വടകര ഏരത്തുവീട്ടിൽ ഇ.വി. നൗഫൽ (41), വടകര കുനിയിൽ വീട്ടിൽ കെ. ഫാരിസ് (36) എന്നിവരെയാണ് വയനാട് എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടിയത്. ഇവരിൽനിന്നും 550 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് കടത്തുന്നതിന് ഉപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തു.
കർണാടക നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മീനങ്ങാടിയിലെ വയനാട് എക്സൈസ് സ്പെഷൽ സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ആർ. ഹരിനന്ദനനും പാർട്ടിയും വ്യാഴാഴ്ച പെരിക്കല്ലൂർ കടവ് കർണാടക അതിർത്തിയോടു ചേർന്നുള്ള സ്ഥലത്ത് നടത്തിയ പട്രോളിങ്ങിനിടെയാണ് ഇവർ പിടിയിലായത്. പ്രിവന്റിവ് ഓഫിസർമാരായ എം.ബി. ഹരിദാസൻ, കെ.വി. പ്രകാശൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എം.സി. സനൂപ്, സി. അൻവർ, അശ്വതി എന്നിവർ സംഘത്തിലുണ്ടായിരുന്നു.
പുൽപള്ളി: 90 ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിക്കല്ലൂർ കടവിന്റെ സമീപത്തുവെച്ച് ചുണ്ടേൽ കാട്ടുകടവത്ത് ഹൗസിൽ സാബിൻ റിഷാദ് (20), തളിപ്പുഴ രായൻമരക്കാർ വീട്ടിൽ ഷാനിബ് (27) എന്നിവരാണ് പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.