ഇഞ്ചി വിലയിൽ കുതിച്ചുചാട്ടം; കർഷകർക്ക് ആശ്വാസവും ആശങ്കയും
text_fieldsപുൽപള്ളി: ലോക്ഡൗണിനിടയിലും ഇഞ്ചി വില കുതിച്ചുയർന്നത് കർഷകർക്ക് പ്രതീക്ഷയായി. വില കുറഞ്ഞ് അനിശ്ചിതത്വം നിലനിന്ന സാഹചര്യത്തിൽ നിന്നാണ് മൂന്നിരട്ടിയിലേക്കു മുന്നേറിയത്. 60 കിലോയുടെ ഒരു ചാക്ക് ഇഞ്ചിയുടെ 800 രൂപയിലേക്കു താഴ്ന്നിരുന്നു.
എന്നാൽ, കഴിഞ്ഞദിവസം വില കർണാടകയിൽ 2500 ലെത്തി. അതേസമയം, വിപണികൾ അടഞ്ഞു കിടക്കുന്നതിനാൽ ഇഞ്ചി പറിച്ചു വിൽക്കാൻ കഴിയാത്തത്ജില്ലയിലെ അടക്കം കർഷകരെ ആശങ്കയിലാഴ്ത്തുന്നു. നിലവിലെ അവസ്ഥ തുടർന്നാൽ ഇഞ്ചിവില കൂടുതൽ ഉയരങ്ങളിലെത്തും. കഴിഞ്ഞ വർഷം 6000 രൂപയിലെത്തി റെക്കോഡ് ഭേദിച്ചിരുന്നു.
ലഭ്യത കുറഞ്ഞതോടെ ഇഞ്ചിവിലയിൽ പെട്ടെന്നുണ്ടായ കുതിച്ചുചാട്ടം പക്ഷെ, വയനാട്ടിൽ അത്രവേഗം പ്രതിഫലിക്കുന്നില്ല. കടകൾ തുറക്കാത്തതിനാൽ ചരക്ക് വിപണിയിലെത്താത്തതിന് കാരണം. കർണാടകയിലും ആന്ധ്രയിലും മഹാരാഷ്ട്രയിലുമടക്കം ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചി കൃഷി ചെയ്യുന്നവരാണ് വയനാട്ടിലെ കർഷകർ.
വയനാട്ടിൽ ഉൽപാദിപ്പിക്കുന്ന നാണ്യവിളകൾക്ക് വില കുറഞ്ഞതും ഉൽപാദന െചലവ് കൂടിയതുമാണ് കർഷകരെ അതിർത്തി കടക്കാൻ പ്രേരിപ്പിച്ചതും. ഇഞ്ചിക്ക് മാന്യമായ വില ലഭിക്കാതിരുന്നതിനാൽ ഈ വർഷം കർഷകർക്ക് കണ്ണീർ വിളവായിരുന്നു. ഒരു എക്കറിന് ആറു ലക്ഷം രൂപയുടെ മുടക്ക് വരുന്ന ഇഞ്ചിക്ക് മുന്നൂറു ചാക്ക് വിളവ് ലഭിച്ചാൽ പോലും കുറഞ്ഞ വില കാരണം നഷ്ടത്തിലായിരുന്നു. ജൂൺ മാസത്തിലാണ് ആയിരവും പിന്നീട് ആയിരത്തി മുന്നൂറിലേക്കും എത്തിയത്.
കാര്യമായ പാട്ടമൊന്നും നല്കാതെതന്നെ ഒരു പതിറ്റാണ്ടുമുമ്പ് കര്‍ണാടകയില്‍ ഇഞ്ചികൃഷിക്ക് ഭൂമി ലഭിച്ചിരുന്നു. ഭൂമിയുടെ ലഭ്യതയും ഇഞ്ചികൃഷി മണ്ണിനെ സമ്പുഷ്ടമാക്കുമെന്ന ഉടമകളുടെ ചിന്തയുമായിരുന്നു ഇതിനു കാരണം.
ഏക്കറിന് 1,000 മുതല്‍ 5,000 വരെയായിരുന്നു ആദ്യ വര്‍ഷങ്ങളില്‍ പാട്ടനിരക്ക്. നിലവിൽ ഹെക്ടറിന് ഒരുലക്ഷം രൂപ വരെ പാട്ടത്തുക നൽകിയാണ് കൃഷിക്ക് ഭൂമി വാങ്ങുന്നത്. ഇഞ്ചി പറിക്കാൻ ൈവകിയതിനാൽ 50,000 രൂപയോളം പലരും അധികം നൽകേണ്ടിയും വന്നു.
പണിക്കൂലിച്ചെലവും പതിന്മടങ്ങായി. വളമടക്കമുള്ള അനുബന്ധെചലവുകളും കൂടി. ഈ പ്രതിസന്ധികൾ കാരണം നേരത്തെ കുറഞ്ഞ വിലയ്ക്ക് ഇഞ്ചി വിൽപന നടത്തിയ കർഷകർക്ക് വൻ നഷ്ടമാണുണ്ടായത്.
ലോക്ഡൗൺ മൂലം ഇത്തവണ പലയിടങ്ങളിലും കൃഷി മുടങ്ങി. കൃഷി ചെയ്തവരാകട്ടെ പതിവിലും വൈകിയാണ് വിത്തിട്ടത്. ഇക്കാരണം കൊണ്ടുതന്നെ ഉൽപാദനം വന്‍തോതില്‍ കുറയുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഇതേസമയം നാലായിരം മുതൽ ആറായിരം വരെ ഇഞ്ചിക്ക് വില കിട്ടി. മാത്രമല്ല കർഷകർക്ക് നല്ല വിളവും ലഭിച്ചിരിക്കുന്നു.
കഴിഞ്ഞ ലോക്ഡൗൺ കാലയളവിൽ കൃഷിയെ നന്നായി പരിപാലിക്കാൻ കർഷകർക്ക് സാധിച്ചിരുന്നു. വില കുറഞ്ഞതും ലോക്ഡൗൺ മുന്നിൽ കണ്ടും നഷ്ടം സഹിച്ച് പലരും ഇഞ്ചി പറിച്ചുവിറ്റിരുന്നു. കർണാടകയിലാണ് ഏറ്റവും കൂടുതൽ കൃഷി ഉള്ളത്.
90 ശതമാനം തോട്ടങ്ങളിലെ വിളവെടുപ്പും അവിടെ പൂർത്തിയായിരുന്നു. അതിനാൽ, വിലവർധന വൻകിട കർഷകർക്കേ ഗുണം ചെയ്യൂവെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.