കനത്ത മഴ; അതിർത്തി ഗ്രാമങ്ങളിലെ പൂകൃഷി നശിക്കുന്നു
text_fieldsപുൽപള്ളി: കനത്ത മഴ കർണാടക അതിർത്തി ഗ്രാമങ്ങളിലെ പൂകൃഷിയെ പ്രതികൂലമായി ബാധിച്ചു. പൂക്കൾ വ്യാപകമായി ചീഞ്ഞുപോയി. ചെണ്ടുമല്ലിയും മറ്റും വ്യാപകമായി നശിച്ചത് ഓണക്കാലത്തെ പൂ ലഭ്യത കുറയാൻ ഇടയാകും. ഗുണ്ടൽപേട്ടക്കടുത്തും എച്ച്.ഡി കോട്ട ഭാഗങ്ങളിലുമാണ് വ്യാവസായിക അടിസ്ഥാനത്തിൽ പൂകൃഷി നടത്തുന്നത്.
പെയിന്റ് ആവശ്യങ്ങൾക്കായാണ് നിലവിൽ ചെണ്ടുമല്ലി പൂക്കൾ കൂടുതലായി ഉപയോഗിക്കുന്നത്. ഓണവിപണി ലക്ഷ്യമിട്ടും കർഷകർ കൃഷി നടത്തുന്നുണ്ട്. ചെണ്ടുമല്ലിയും സൂര്യകാന്തിയുമെല്ലാം പുഷ്പിച്ച് നിൽക്കുന്നത് മനോഹര കാഴ്ചയാണ്. കനത്ത മഴയത്തുടർന്ന് പൂപ്പാടങ്ങൾ കാണാൻ ആളുകളും എത്താതായി.
കേരളത്തിൽ നിന്നുള്ളവരാണ് ഇവിടെ കൂടുതലായും പൂപ്പാടങ്ങളുടെ സൗന്ദര്യം നുകരാനെത്തുന്നത്. സാധാരണ കർണാടക ഗ്രാമങ്ങളിൽ ഈ സമയത്ത് ശക്തമായ മഴ ഉണ്ടാകാറില്ല. എന്നാൽ ഇത്തവണ പ്രതികൂല കാലാവസ്ഥയാണ്. പച്ചക്കറിയും പുഷ്പകൃഷിയും ചെയ്യുന്ന കർഷകർക്ക് വൻ നഷ്ടമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. മഴ തുടർന്നാൽ നഷ്ടം ഇനിയും വർധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.