കബനിയിൽ മണൽക്കൊള്ള വ്യാപകം
text_fieldsപുൽപള്ളി: ലോക്ഡൗൺ മറവിൽ കബനി നദിയിൽനിന്ന് മണൽക്കൊള്ള. രാത്രിയാണ് കബനി നദിയുടെ വിവിധ ഭാഗങ്ങളിൽ കുട്ടത്തോണിയിലും മറ്റും മണൽ വാരുന്നത്. ഇത്തരത്തിൽ വാരുന്നത് പകൽ വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിക്കുകയാണ്. കബനിയിൽ മണൽ വാരൽ നിരോധിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. നിർമാണ ആവശ്യങ്ങൾക്ക് പാറപ്പൊടിയാണ് ഇപ്പോൾ ഉപയോഗിച്ചു വരുന്നത്.
പുഴമണലിന് ആവശ്യക്കാർ ഏറെയാണ്. ലോക്ഡൗൺ കാലയളവിൽ കാര്യമായ പരിശോധനകൾ പുഴയോരങ്ങളിലൊന്നും ഇല്ല. ഇതിെൻറ മറവിലാണ് വ്യാപകമായി മണൽവാരൽ. ഇത്തരത്തിൽ വാരുന്ന മണൽ വിവിധ സ്ഥലങ്ങളിൽ എത്തിക്കാൻ ഏജൻറുമാരും പ്രവർത്തിക്കുന്നു.
കബനിയുടെ തീരങ്ങളിൽ അനധികൃതമായി വാരിയ മണൽ കൂട്ടിയിട്ടിരിക്കുന്ന കാഴ്ച പലയിടങ്ങളിലുമുണ്ട്. മണൽ കള്ളക്കടത്ത് സംഘം വർധിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.