തീറ്റക്ക് വില കൂടി, വിപണി കുറഞ്ഞു; ഉൾനാടൻ മത്സ്യക്കൃഷി കർഷകർ പ്രതിസന്ധിയിൽ
text_fieldsപുൽപള്ളി: സംസ്ഥാന സർക്കാറിെൻറ സുഭിക്ഷ കേരളം പദ്ധതിയോടനുബന്ധിച്ച് ഉൾനാടൻ മത്സ്യക്കൃഷി േപ്രാത്സാഹനത്തിന് ആരംഭിച്ച മത്സ്യകേരളം പദ്ധതി വിജയകരമാണെങ്കിലും ഉൽപാദിപ്പിക്കപ്പെടുന്ന മത്സ്യങ്ങൾക്ക് മതിയായ വിപണിയും വിലയും കിട്ടാത്തത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു.
പടുതാ കുളങ്ങൾ, ബയോേഫ്ലാക്ക് കുളങ്ങൾ എന്നിവിടങ്ങളിലാണ് പഞ്ചായത്തുകളുടെ ധനസഹായത്തോടെ കർഷകർ മത്സ്യക്കൃഷി നടത്തുന്നത്.
ഒരു കുളത്തിൽ കൃഷി ആരംഭിക്കാൻ ശരാശരി മൂന്നു ലക്ഷം രൂപ ചെലവ് വരുന്നു. വലകൾ, വൈദ്യുതി സംവിധാനങ്ങൾ തുടങ്ങിയവ കുളങ്ങളിൽ സജ്ജീകരിക്കണം. നിലവിൽ മത്സ്യ തീറ്റകൾക്കും വില കൂടിയിട്ടുണ്ട്.
ചെലവ് ആനുപാതികമായി വർധിച്ചെങ്കിലും ശുദ്ധജല മത്സ്യങ്ങൾക്ക് വിപണി ഇല്ലാത്തതും വില വളരെ കുറഞ്ഞതുമാണ് നിരവധി കർഷകരെ അലട്ടുന്നത്.
ചെമ്പല്ലി, കട്ല, റൂഗു, മൃഗാൽ, ഗ്രാസ് കാർപ്പ്, അലങ്കാര മത്സ്യങ്ങൾ തുടങ്ങിയവയാണ് കർഷകർ വളർത്തുന്നത്. ബീച്ചനഹള്ളി ഡാമിൽനിന്നും മറ്റും വരുന്ന മത്സ്യങ്ങൾക്ക് സ്വകാര്യ വിപണിയിൽ കിലോഗ്രാമിന് 200 രൂപ വരെ വിലയുള്ളപ്പോൾ മത്സ്യകേരള പദ്ധതി പ്രകാരം ഉൽപാദിപ്പിക്കപ്പെടുന്ന മത്സ്യങ്ങൾക്ക് 100 രൂപ വരെ വില കിട്ടുന്നില്ല. കർഷകരെ സഹായിക്കാൻ സർക്കാർ വിപണിയിൽ ഇടപെടണമെന്നാണ് അവരുടെ ആവശ്യമെന്ന് ജില്ലയിലെ മത്സ്യ കേരളം പ്രമോട്ടർമാരിൽ ഒരാളായ ചീയമ്പം ഷെഡിലെ പി.കെ. ആൻറണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.