‘ജീവസ്സ്’ മാതൃ-ശിശു സംരക്ഷണ കേന്ദ്രം മാതൃകപരം -മന്ത്രി കടന്നപ്പള്ളി
text_fieldsപുല്പള്ളി: ചീയമ്പം 73ലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രം മാതൃകപരമാണെന്നും കൗമാരക്കാരികളുടെയും ഗര്‍ഭിണികളുടെയും ആരോഗ്യ പരിപാലനത്തിന് ഇടമാകുമെന്നും മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി. ചീയമ്പം 73 കോളനിയോട് ചേര്‍ന്ന് നിർമിച്ച ‘ജീവസ്സ്’ മാതൃ-ശിശു സംരക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആരോഗ്യ പരിപാലന രംഗത്ത് കേരളം ഏറെ മുന്നിലാണെന്നും വികസന-ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ജാതി, മത വ്യത്യാസമില്ലാതെയാണ് സര്‍ക്കാര്‍ ഇടപെടുന്നതെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആരോഗ്യ കേന്ദ്രത്തില്‍ വിവിധ സേവനങ്ങള്‍ നല്കാന് കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിതി ആയോഗ് ആസ്പിരേഷന്‍ ഫണ്ടിലുള്‍പ്പെടുത്തി 3,84,000 രൂപ ചെലവിലാണ് ജില്ല നിർമിതി കേന്ദ്ര മാതൃ-ശിശു സംരക്ഷണ കേന്ദ്രം നിർമിച്ചത്. അറ്റാച്ച് ശുചിമുറി സംവിധാനത്തോടെയുള്ള ജെ.എച്ച്.ഐ റൂം, പോസ്റ്റ് ലേബര്‍ റൂം, കണ്സൽട്ടേഷന് റൂം, അടുക്കള, വരാന്ത, ഹാള്‍ എന്നിവയാണ് കേന്ദ്രത്തിലുള്ളത്. ചുറ്റുമതില്‍, ഇന്റര്‍ ലോക്ക്, കുഴല്‍ കിണര്‍ എന്നിവയുടെ നിര്‍മാണവും പൂര്‍ത്തീകരിച്ചു.
ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്, വൈസ് പ്രസിഡന്റ് എം.എസ്. പ്രഭാകരന്, ബ്ലോക്ക് പഞ്ചായത്ത് അംഗം കൈലേഷ് സത്യാലയം, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാരായ മിനി സുരേന്ദ്രന്, കെ.ജെ. സണ്ണി, വാര്‍ഡ് അംഗം എം.വി. രാജന്, ഡി.എം.ഒ ഡോ. പി. ദിനീഷ്, ഡെപ്യൂട്ടി ഡി.എം.ഒ പ്രിയ സേനന്, ആര്.സി.എച്ച് ഓഫിസര്‍ ഡോ. ഷിജിന് ജോണ്‍ ആളൂര്‍, മാതൃ-ശിശു സംരക്ഷണ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ എ.പി. സിത്താര, പൂതാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.ഡി. തോമസ്, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.