കടമാൻ തോട് പദ്ധതി; ലിഡാർ സർവേ പൂർത്തിയായി
text_fieldsപുൽപള്ളി: നിർദിഷ്ട കടമാൻതോട് പദ്ധതിയുടെ ലിഡാർ സർവേ പൂർത്തിയായി. ഒരു മാസക്കാലമായി പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ നടന്നുവന്ന സർവേ പ്രവർത്തനങ്ങളാണ് പൂർത്തിയായത്. മുള്ളൻകൊല്ലി പഞ്ചായത്തിലെ ചേലൂർ സ്റ്റേഡിയം, ശശിമല, പള്ളിത്താഴെ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ലിഡാർ സർവേ കഴിഞ്ഞ ദിവസം നടത്തിയത്. 75 ഓളം ഗ്രൗണ്ട് കൺട്രോൾ പോയന്റുകൾ സർവേക്ക് മുമ്പായി മാർക്ക് ചെയ്തിരുന്നു.
ഇവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആകാശ സർവേ. പദ്ധതി പ്രദേശത്തെ ഭൂഘടന, റോഡുകൾ, തോടുകൾ, കെട്ടിടങ്ങൾ, കൃഷി സ്ഥലങ്ങൾ, ആയക്കെട്ട് ഏരിയ എന്നിവ വേർതിരിച്ചുള്ള വിവരങ്ങളും ഈ സർവേയിലൂടെ ശേഖരിച്ചു. അടുത്ത ഘട്ടത്തിൽ ജലസേചന വകുപ്പിലെ ഉന്നത സംഘം ഇതേക്കുറിച്ച് വിശദമായി പഠിക്കും. ശേഷം സർവകക്ഷി യോഗം ചേർന്ന് പദ്ധതിയുടെ വിശദാംശങ്ങൾ പങ്കുവെക്കും. ഇതിന് ശേഷമായിരിക്കും സർക്കാറിന് റിപ്പോർട്ട് കൈമാറുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.