കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി വീണ്ടും അറസ്റ്റ് ചെയ്തു
text_fieldsപുൽപള്ളി: കൊടും കുറ്റവാളിയെ കാപ്പ ചുമത്തി വീണ്ടും അറസ്റ്റ് ചെയ്തു. ഗുണ്ട പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായാണ് ജില്ലയിലെ സ്ഥിരം കുറ്റവാളിയായ പുല്‍പ്പള്ളി പെരിക്കല്ലൂര്‍ മൂന്ന്പാലം ചക്കാലക്കല്‍ വീട്ടില്‍ സുജിത്തിനെ (28) പുൽപള്ളി സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. എച്ച്. പി. സുഭാഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ജില്ലയിലെ പുല്‍പ്പള്ളി, തിരുനെല്ലി പൊലീസ് സ്റ്റേഷനുകളിലും സംസ്ഥാനത്തുടനീളം മയ്യില്‍, കതിരൂര്‍, വളപട്ടണം, കാസര്‍കോട്, പയ്യോളി, മലപ്പുറം, ചാലക്കുടി തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലും സംഘം ചേര്‍ന്ന് ഗൂഡാലോചന, തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തല്‍, വധശ്രമം, അടിപിടി, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സുജിത്ത്. ഇയാൾ സംസ്ഥാനത്തെ കവർച്ച സംഘങ്ങളിലെ പ്രധാന കണ്ണിയുമാണ്.
2023ൽ ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തി ആറുമാസം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. പുറത്തിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നാണ് വീണ്ടും അറസ്റ്റ് ചെയ്തത്. വയനാട് ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ല കലക്ടറാണ് ഉത്തരവിറക്കിയത്.
ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട സുജിത്ത് 2022 ഒക്ടോബറില്‍ മലപ്പുറം സ്വദേശിയില്‍നിന്ന് ഒരു കോടിയിലധികം വരുന്ന പണം കവര്‍ച്ച ചെയ്ത കേസിലും പ്രതിയാണ്. തിരുനെല്ലി പൊലീസ് സ്റ്റേഷന് പരിധിയിലെ കാട്ടിക്കുളത്ത് വെച്ചായിരുന്നു പൊലീസ് സ്റ്റിക്കർ പതിച്ച വാഹനവുമായി വന്ന് പൊലീസ് എന്ന വ്യാജേനെ ബംഗളൂരില്‍നിന്ന് വരുകയായിരുന്ന സില്‍വര്‍ ലൈന്‍ ബസ് തടഞ്ഞു നിര്‍ത്തി പണം കവർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.