കാപ്പിസെറ്റ്-ആലത്തൂർ റോഡ്: പ്രവൃത്തി പാതിവഴിയിൽ
text_fieldsപുൽപള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിൽ പി.എം.ജി.എസ്.വൈ പദ്ധതിപ്രകാരം നിർമാണം ആരംഭിച്ച കാപ്പിസെറ്റ് - ആലത്തൂർ റോഡിന്റെ പണി പൂർത്തീകരിക്കാത്തതിനാൽ മഴ പെയ്താൽ റോഡിലൂടെയുള്ള യാത്ര ദുരിതപൂർണമായി. 2021ൽ ടെൻഡർ നൽകിയ പ്രവൃത്തി രണ്ടു വർഷം കഴിഞ്ഞിട്ടും പൂർത്തീകരിക്കാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
നാലേകാൽ കിലോമീറ്റർ റോഡ് ടാറിങ് പ്രവൃത്തിക്ക് 2.42 കോടി രൂപയാണ് അനുവദിച്ചത്. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ വിഹിതം ഉപയോഗപ്പെടുത്തിയാണ് റോഡ് നിർമാണം. 2022 ജനുവരി മൂന്നിന് ആരംഭിച്ച റോഡ് നിർമാണം ജനങ്ങൾക്ക് ദുരിതം ബാക്കി വെച്ച് പാതിവഴിയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ റോഡിൽ നിറച്ച മണ്ണാകെ കുത്തിയൊലിച്ച് റോഡിന്റെ ഇരുഭാഗങ്ങളിലുമുള്ള വീടുകളിലുമെത്തി.
ഇതിനുപുറമെ റോഡാകെ ചളിക്കുളവുമായി. ഈ വഴി യാത്രചെയ്യാനും ഇപ്പോൾ പറ്റാത്ത അവസ്ഥയാണ്.
കരാറുകാരൻ കഴിഞ്ഞ ദിവസം വെള്ളം ഉപയോഗിച്ച് ചളി നീക്കിയിരുന്നു. നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തുകൂടി കടന്നുപോകുന്ന റോഡിന്റെ പണികൾ പൂർത്തിയാക്കാത്തത് ആളുകളെ ദുരിതത്തിലാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.