ക്ഷീരോൽപാദക മേഖലക്ക് മുതൽക്കൂട്ടായി കിടാരി പാർക്ക്
text_fieldsപുൽപള്ളി: പ്രവർത്തനം തുടങ്ങി ഏഴ് മാസത്തിനിടെ വയനാട്ടിലെ ഏക കിടാരിപാർക്കിൽ വിൽപന നടത്തിയത് 150 ഓളം കിടാരികളെ. ജില്ലയിലെ ക്ഷീരോൽപാദക മേഖലക്ക് മുതൽകൂട്ടാകുകയാണ് പുൽപള്ളിയിലെ ക്ഷീരവികസനവകുപ്പിന്റെ കിടാരിപാർക്ക്. പുൽപള്ളി ക്ഷീരോൽപാദക സഹകരണ സംഘത്തിനാണ് കിടാരി പാർക്കിന്റെ മേൽനോട്ടം.
ക്ഷീരകർഷകർക്ക് അത്യുൽപാദന ശേഷിയുള്ള പശുക്കളെ ലഭ്യമാക്കുകയാണ് ലക്ഷ്യം. അത്യുൽപാദനശേഷിയുള്ള പശുക്കളെ വാങ്ങാൻ അയൽ സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്ന ക്ഷീരകർഷകർക്ക് കിടാരിപാർക്ക് അനുഗ്രഹമായിരിക്കുകയാണ്. ഇടനിലക്കാരില്ലാതെയാണ് വിൽപന. ന്യായവിലക്ക് കർഷകർക്ക് കിടാരികളെ വാങ്ങാം.
മറ്റു ജില്ലകളിൽ നിന്നുള്ള കർഷകരും കിടാരികളെ വാങ്ങാൻ ഇവിടെ എത്തുന്നുണ്ട്. എച്ച്.എഫ് ഇനത്തിൽപ്പെട്ട കിടാരികളാണ് കൂടുതലായും ഇവിടെയുള്ളത്. തമിഴ്നാട്ടിൽനിന്ന് അടക്കമുള്ള കിടാരികളെയാണ് പാർക്കിലേക്ക് എത്തിക്കുന്നത്. നൂറോളം കിടാരികൾ ഇപ്പോൾ ഇവിടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.