കൊളവള്ളിയിൽ വയലിൽ കൃഷിയിറക്കുന്നതിന് വനംവകുപ്പ് വിലക്ക്
text_fieldsപുൽപള്ളി: കൊളവള്ളിയിൽ കബനി തീരത്തോട് ചേർന്ന വയലിൽ കൃഷിയിറക്കാൻ വനംവകുപ്പിെൻറ വിലക്ക്. ആദിവാസി കുടുംബങ്ങൾ വർഷങ്ങളായി കൃഷിയിറക്കുന്ന വയലാണിത്. വനഭൂമിയാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വിലക്ക് ഏർപ്പെടുത്തിയത്. വനംവകുപ്പ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്.
കബനി തീരത്തോട് ചേർന്ന വിശാലമായ പാടശേഖരത്തിലാണ് ആദിവാസികൾ കൃഷി ചെയ്തിരുന്നത്.
ഇതിൽ കുറേ ഭാഗത്താണ് കൃഷിയിറക്കുന്നതിൽ തടസ്സവുമായി ഇപ്പോൾ വനംവകുപ്പ് എത്തിയിരിക്കുന്നത്. ഇവിടെ വനംവകുപ്പ്, അനധികൃതമായി പ്രവേശിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചു. കഴിഞ്ഞ ദിവസം വയലിൽ പണിയെടുത്തിരുന്ന കർഷകരെ കൃഷിയിടത്തിൽ നിന്നു നിർബന്ധിച്ച് കയറ്റിവിട്ടു. കൊളവള്ളി കോളനിയിലെ ആദിവാസി കുടുംബങ്ങളാണ് ഇവിടെ കൃഷിയിറക്കിക്കൊണ്ടിരുന്നത്. ഏറെ വർഷമായി ഇത് തുടരുന്നു.
വനാവകാശ നിയമപ്രകാരം തങ്ങൾക്ക് ഇവിടെ കൃഷിയിറക്കാൻ അവകാശമുണ്ടെന്ന വാദത്തിലാണ് കർഷകർ. വരും ദിവസങ്ങളിൽ കൃഷിപ്പണിയുമായി മുന്നോട്ടുപോകുമെന്നും ഇവർ പറയുന്നു.
അതേസമയം, പ്രശ്നത്തിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഇടപെട്ടിട്ടുണ്ട്. കൃഷിക്ക് തടസ്സം നിന്നാൽ താനടക്കം കൃഷിപ്പണികളുമായി മുന്നോട്ടുവരുമെന്ന് അദ്ദേഹം ഉന്നത വനപാലകർക്ക് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.