കുറുവ ദ്വീപ് ഈ മാസം അവസാനത്തോടെ തുറക്കും
text_fieldsപുൽപള്ളി: പ്രകൃതിദത്ത ടൂറിസം കേന്ദ്രമായ കുറുവ ദ്വീപ് ഈ മാസം അവസാനത്തോടെ തുറക്കും. മഴയെ തുടർന്ന് വെള്ളം ഉയർന്നതിനാൽ ദ്വീപിലെ ജലാശയത്തിൽ ചങ്ങാട സർവിസടക്കം നടത്താൻപറ്റാത്ത സാഹചര്യം ഉണ്ടായതാണ് ദ്വീപ് തുറക്കാൻ വൈകിയതിന് കാരണം. ചിലർ നൽകിയ പരാതിയെത്തുടർന്ന് കുറുവ ദ്വീപ് കഴിഞ്ഞ രണ്ട് വർഷത്തോളം അടഞ്ഞുകിടന്നിരുന്നു.
തൊഴിലാളികൾ കോടതിയെ സമീപിച്ചപ്പോൾ ദ്വീപ് തുറന്നുകൊടുക്കാൻ വീണ്ടും അനുമതി ലഭിക്കുകയായിരന്നു. തുടർന്ന് കഴിഞ്ഞ വിഷുവിന് തൊട്ടുമുമ്പായിരുന്നു ദ്വീപ് തുറന്നത്.കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോൾതന്നെ ദ്വീപ് അടക്കുകയും ചെയ്തു. വീണ്ടും മഴ ആരംഭിച്ചതോടെ ദ്വീപിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കാൻപറ്റാത്ത സാഹചര്യവും ഉടലെടുത്തു.
വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള ജില്ലയിലെ മറ്റ് ടൂറിസം കേന്ദ്രങ്ങൾ എല്ലാം തുറന്നപ്പോഴും ദ്വീപ് അടഞ്ഞുകിടക്കുകയാണ്. ദ്വീപിൽ സന്ദർശകരെ പ്രവേശിപ്പിക്കുന്നതിന് മുന്നോടിയായിട്ടുള്ള പ്രവൃത്തികളെല്ലാം അന്തിമഘട്ടത്തിലാണ്. പുൽപള്ളി പാക്കത്തുനിന്നും പാൽവെളിച്ചത്തുനിന്നും ദ്വീപിൽ പ്രവേശിക്കാം.
ദ്വീപിെൻറ ഒരു ഭാഗം വനംവകുപ്പ് അധീനതയിലാണ്. മറുഭാഗം ഡി.ടി.പി.സിയുടെ കൈവശവും. വനസംരക്ഷണ സമിതിക്ക് കീഴിൽ 40തോളം തൊഴിലാളികളാണ് കുറുവദ്വീപിൽ ജോലിചെയ്യുന്നത്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സന്ദർശകരെ ഉള്ളിൽ പ്രവേശിപ്പിക്കാനാണ് തീരുമാനം. സന്ദർശകരുടെ എണ്ണവും പരിമിതപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.