മഴക്കുറവ്; ജാതി കർഷകർ പ്രതിസന്ധിയിൽ
text_fieldsപുൽപള്ളി: ജില്ലയിൽ ഇത്തവണ മഴ കുറഞ്ഞത് ജാതികൃഷിക്കാർക്ക് തിരിച്ചടിയായി. പൂക്കൾ കൊഴിഞ്ഞു പോകുന്നത് തുടരുന്നത് വരും വർഷം ഉത്പാദനം ഗണ്യമായി കുറയാനിടയാക്കുമെന്നും കർഷകർ പറഞ്ഞു. ജില്ലയിൽ അധികം കർഷകർ ജാതി കൃഷിയിൽ സജീവമല്ല. ജലസേചനമാണ് കൃഷിക്ക് അനിവാര്യം.
ഇത്തവണ മഴ കുറഞ്ഞത് കർഷകരെ ആകെ പ്രതിസന്ധിയിലാക്കി. മുള്ളൻകൊല്ലി ഇരിപ്പൂട് കളപ്പുരക്കൽ ഷാജൻ കഴിഞ്ഞ 30 വർഷമായി ജാതി കൃഷിയിൽ സജീവമായ കർഷകനാണ്. ഒരേക്കർ സ്ഥലത്തുനിന്ന് 5 മുതൽ 8 ലക്ഷം രൂപ വരെ വരുമാനം അദ്ദേഹത്തിന് ലഭിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ തവണ ഉൽപാദനം കുറഞ്ഞതും വിലയിടിവും വരുമാനത്തിന് ഇടിവുണ്ടാക്കി.
ഇതേ അനുഭവമാണ് ഭൂരിഭാഗം കർഷകർക്കും പറയാനുള്ളത്. കഴിഞ്ഞ 10 വർഷത്തിനിടെ ഉണ്ടായ എറ്റവും താഴ്ന്ന വിലയാണ് കഴിഞ്ഞ കുറേ നാളുകളായി ഉള്ളത്. മുമ്പ് ഉയർന്ന വില ഉണ്ടായിരുന്ന സമയത്താണ് ജാതി കൃഷിയിലേക്ക് കർഷകർ തിരിഞ്ഞത്. ഇനിയും മഴ ലഭിച്ചിട്ടില്ലെങ്കിൽ ജാതി കൃഷി ഇല്ലാതാകുമെന്നാണ് കർഷകർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.