ഈ തൂക്കുവേലി ആനക്ക് പുല്ലാണ്...
text_fieldsപുൽപള്ളി: കർണാടക വനത്തിൽ നിന്ന് ഇറങ്ങുന്ന കാട്ടാനകളെ തടയാൻ നിർമിച്ച തൂക്കുവേലിക്ക് ബലം കുറവെന്ന് പരാതി. തൂക്കുവേലിക്കായി ഉറപ്പിച്ചിരിക്കുന്ന ഇരുമ്പ് കാലുകൾ തീരെ കനം കുറഞ്ഞതാണ്. കഴിഞ്ഞ ദിവസം വരവൂരിൽ ഈ ഇരുമ്പുകാലുകൾ തകർത്ത കാട്ടാനകൾ കൃഷിയിടങ്ങളിലിറങ്ങി വൻ നാശം വരുത്തി.
എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പെരിക്കല്ലൂർ കടവ് മുതൽ കൊളവള്ളി വരെയുള്ള ഭാഗത്ത് തൂക്കുവേലി നിർമിച്ചത്. ഇതിലൂടെ വേണ്ടത്ര വൈദ്യുതി പ്രവാഹവും ഇല്ലെന്ന് നാട്ടുകാർ പറയുന്നു. വൈദ്യുതി പ്രവാഹം മിക്കപ്പോഴും നിലക്കുന്നതിനാൽ ആനയടക്കമുള്ള മൃഗങ്ങൾ കൃഷിയിടങ്ങളിലേക്ക് എത്തുകയാണ്. കബനിയുടെ തീരപ്രദേശങ്ങളിൽ ഏതാനും ആഴ്ചകൾക്കുമുമ്പും ഇത്തരത്തിൽ സ്ഥാപിച്ച വേലിക്കല്ലുകൾ മറിഞ്ഞ് വീണിരുന്നു.
70 ലക്ഷം രൂപ മുടക്കി ആരംഭിച്ചിരിക്കുന്ന പദ്ധതിയെ ഉറപ്പുള്ള തൂണുകൾ സ്ഥാപിക്കാത്തത് ദോഷകരമായി ബാധിക്കുമെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.