മരക്കടവ് ഡിപ്പോ-മച്ചൂർ തോണി സർവിസ് പുനരാരംഭിച്ചു
text_fieldsപുൽപള്ളി: നിർത്തിവെച്ച മരക്കടവ് ഡിപ്പോ-മച്ചൂർ തോണി സർവീസ് പുനരാരംഭിച്ചു. കേരള-കര്‍ണാടക സംസ്ഥാനങ്ങള്‍ ബന്ധിപ്പിച്ച് കബനി നദിക്ക് കുറുകെയുള്ള തോണി സര്‍വിസാണിത്. കേരളത്തിലെ മരക്കടവ് ഡിപ്പോയില്‍ നിന്നും കര്‍ണാടകയിലെ മച്ചൂരിലേക്കുള്ള തോണി സര്‍വിസ് കര്‍ണാടക വനംവകുപ്പ് ഇടപെട്ട് നിര്‍ത്തിവെപ്പിച്ചിരുന്നു. കബനിയുടെ ഇരു കരകളിലായി പരസ്പരം ബന്ധപ്പെട്ട് കഴിഞ്ഞവർ ഇതോടെ ദുരിതത്തിലായിരുന്നു. ഇത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ബൈരക്കുപ്പ ഗ്രാമപഞ്ചായത്തിന്റെയും ജനപ്രതിനിധികളുടേയും ഇടപെടലിനെ തുടര്‍ന്നാണ് തിങ്കളാഴ്ച മുതല്‍ തോണി സര്‍വിസ് പുനരാരംഭിക്കാന്‍ വനംവകുപ്പ് അനുമതി നല്‍കിയത്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെ മാത്രമേ തോണി സര്‍വിസ് നടത്താൻ പാടുള്ളൂ. മരക്കടവില്‍ നിന്നും മച്ചൂരിലേക്ക് പ്രവേശിക്കുന്ന ഭാഗം വനഭൂമിയായതിനാലാണ് തോണി സര്‍വിസ് നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയതെന്നാണ് കര്‍ണാടക വനംവകുപ്പ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.