ആശുപത്രികളിൽ മരുന്നുക്ഷാമം; രോഗികൾ ദുരിതത്തിൽ
text_fieldsപുൽപള്ളി: സർക്കാർ ആശുപത്രികളിൽ ആന്റി ബയോട്ടിക് ഉൾപ്പെടെയുള്ള മരുന്നുകൾക്ക് കടുത്ത ക്ഷാമം. പനിയടക്കം പടർന്നുപിടിക്കുമ്പോൾ ആശുപത്രികളിൽ എത്തുന്ന രോഗികൾക്ക് പുറമെനിന്നും മരുന്ന് വാങ്ങേണ്ട ഗതികേടാണ്. അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കുമെന്ന് സർക്കാർ പറയുമ്പോഴും ചുമ അടക്കമുള്ള അസുഖങ്ങൾക്കുള്ള മരുന്നുകൾ പലയിടത്തുമില്ല.
കഴിഞ്ഞ രണ്ടു മാസത്തോളമായി മരുന്നുക്ഷാമം രൂക്ഷമായി തുടരുകയാണ്. ഒ.പിയിൽ എത്തുന്ന രോഗികളുടെ എണ്ണം സമീപകാലത്ത് വർധിച്ചിട്ടുണ്ട്. പനിയും ചുമയുമടക്കമുള്ള അസുഖം ബാധിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണം കൂടുകയാണ്.
സാധാരണക്കാരായ ആളുകളാണ് ആശുപത്രിയിൽ കൂടുതലായി എത്തുന്നത്. ഇവർക്ക് കൂടുതൽ പണം കൊടുത്ത് മരുന്നു വാങ്ങാൻ കഴിയാത്ത സാഹചര്യമാണ്. മരുന്നുകളുടെ അഭാവം സംബന്ധിച്ച് പലതവണ ആശുപത്രി അധികൃതർ ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല.
പുൽപള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലടക്കം ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് ആവശ്യത്തിന് മരുന്നുകൾ ലഭിക്കാത്ത സാഹചര്യമാണെന്ന് രോഗികൾ കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.