പരിശോധന രണ്ടു ദിവസം മാത്രം; കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾക്ക് ദുരിതം
text_fieldsപുൽപള്ളി: പാടിച്ചിറയിൽ പ്രവർത്തിക്കുന്ന മുള്ളൻകൊല്ലി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനം ആഴ്ചയിൽ രണ്ടു ദിവസം മാത്രം. ഡോക്ടർ ഇല്ലാത്തതിനാൽ മറ്റ് ദിവസങ്ങളിൽ ആശുപത്രിയിൽ എത്തുന്ന രോഗികൾ ചികിത്സ ലഭിക്കാതെ മടങ്ങുന്നു. മുള്ളൻകൊല്ലി പഞ്ചായത്തിലെ ഏക ചികിത്സ കേന്ദ്രമാണിത്. സ്വകാര്യ മേഖലMullenkolli Family Health Center at Patichiraയിലും മറ്റ് സൗകര്യങ്ങളില്ല. ഇക്കാരണത്താൽ നിരവധി പേർ ആശ്രയിക്കുന്നത് ഈ ആശുപത്രിയെയാണ്. ഒ.പി ചികിത്സ സൗകര്യം മാത്രമാണ് ഇവിടെയുള്ളത്. ഡോക്ടർ ഇല്ലാത്തതിനാൽ ചികിത്സ തേടി എത്തുന്നവർ ദൂരെ സ്ഥലങ്ങളെ ആശ്രയിക്കേണ്ട ഗതികേടാണ്.
വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ ആശുപത്രിയിൽ കിടത്തിചികിത്സയടക്കം സൗകര്യങ്ങളുണ്ട്. എന്നാൽ, നാളിതുവരെയായിട്ടും കിടത്തിച്ചികിത്സ നടന്നിട്ടില്ല. കർണാടകയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് പാടിച്ചിറ. ഇക്കാരണത്താൽ അതിർത്തി കടന്നും ചികിത്സ തേടി രോഗികൾ എത്താറുണ്ട്. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ ആദിവാസി കോളനികളുള്ള പ്രദേശംകൂടിയാണ് ഇവിടം. നിലവിലുള്ള ഡോക്ടർക്ക് മറ്റൊരു ആശുപത്രിയിലും ഡ്യൂട്ടി നൽകിയിട്ടുണ്ട്. ഇതാണ് എല്ലാ ദിവസവും ഡോക്ടർക്ക് എത്തിപ്പെടാൻ സാധിക്കാത്തത്. ചികിത്സ സൗകര്യങ്ങളുടെ അഭാവം പഞ്ചായത്തുകാരെ അലട്ടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.