കുമിച്ചി കോളനിയിൽ കുടിവെള്ളം കിട്ടാക്കനി
text_fieldsപുൽപള്ളി: ഭൂതാനത്തിനടുത്തെ കുമിച്ചി കോളനിവാസികൾ കുടിവെള്ളത്തിനായി പരക്കംപായുന്നു. കോളനിവാസികൾ ഉപയോഗിക്കുന്ന കിണറിൽ വെള്ളം വറ്റിയ നിലയിലാണ്. വേനൽ ശക്തമായതോടെ കിണറ്റിൽ ആവശ്യത്തിന് വെള്ളം ഇല്ലാതായതോടെ ഇവർ ദൂരെ സ്ഥലങ്ങളിൽ പോയാണ് വെള്ളം കൊണ്ടുവരുന്നത്.
ഇരുപതോളം വീടുകളാണ് കോളനിയിലുള്ളത്. ഇത്രയും കുടുംബങ്ങൾ വെള്ളത്തിനായി ഉപയോഗിക്കുന്ന കിണറിലാണ് ഉറവ വറ്റിയത്. 30 വർഷം മുമ്പാണ് ഇവിടെ കിണർ നിർമിച്ചത്. കിണറിന്റെ വശങ്ങൾ പൊട്ടിത്തകർന്നു. മഴക്കാലമായാൽ ഒഴുകിവരുന്ന വെള്ളവും കിണറ്റിലേക്കുതന്നെയാണ് എത്തുന്നത്.
അംഗൻവാടിയടക്കം കോളനിയോട് ചേർന്നുണ്ട്. ഈ വെള്ളമാണ് അവിടെയും ഉപയോഗിക്കുന്നത്. കിണറിൽ വെള്ളമുള്ളപ്പോൾ മലിനമായത് ഉപയോഗിക്കേണ്ടിവരുന്നത് രോഗങ്ങൾ പടരാനും മറ്റും കാരണമാകുമെന്ന ഭീതിയിലാണ് കോളനിവാസികൾ. കുടിവെള്ളത്തിനായി ജലനിധിയുടെ വെള്ളം ഇവിടെ എത്തുന്നില്ല.
ടൗണിൽ റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡരികിലെ പൈപ്പുകൾ മാറ്റിയിട്ടിരുന്നു. മറ്റു സ്ഥലങ്ങളിൽ കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചിട്ടും ഇവിടേക്ക് വെള്ളമെത്തിക്കാൻ നടപടിയുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.