വൈദ്യുതി കണക്ഷൻ ലഭിച്ചില്ല; പാടശേഖരത്തിൽ ഒന്നര വർഷമായിട്ടും വെള്ളമെത്തിയില്ല
text_fieldsപുൽപള്ളി: കബനിയിൽ നിന്നും വെള്ളം പമ്പ് ചെയ്ത് മുള്ളൻകൊല്ലി പഞ്ചായത്തിലെ കൊളവള്ളിക്കടുത്ത അമ്പതുവയൽ പാടശേഖരത്തിൽ വെള്ളം എത്തിക്കാനുള്ള പദ്ധതി വൈദ്യുതി കണക്ഷൻ ലഭിക്കാത്തതിനാൽ വൈകുന്നു. ഒന്നര വർഷം മുമ്പ് നിർമാണം തുടങ്ങിയ പദ്ധതിയുടെ മറ്റ് പ്രവൃത്തികളെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്. അമ്പതുവയൽ പാടശേഖരത്തിൽ ആവശ്യത്തിന് ജലസേചന സൗകര്യം ഇല്ലാത്തതിനാൽ ഒട്ടേറെ ആളുകൾക്ക് കൃഷി നടത്താനാവുന്നില്ല.
പ്രശ്നത്തിന് പരിഹാരമായാണ് ഇവിടേക്ക് അഞ്ച് കോടി രൂപ ചെലവിൽ പദ്ധതി നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി കൊളവള്ളിയിൽ നിന്നും അമ്പതുവയൽ വരെയുള്ള സ്ഥലത്ത് പൈപ്പ് ലൈൻ സ്ഥാപിച്ചു. കൊളവള്ളിയിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരത്താണ് പൈപ്പ് ലൈൻ സ്ഥാപിച്ചിരിക്കുന്നത്. ജലസേചന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. 60 എച്ച്.പിയുടെ മൂന്ന് മോട്ടോറുകളാണ് ഇവിടെ സ്ഥാപിക്കുക. വൈദ്യുതി കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും കണക്ഷൻ നൽകുന്ന കാര്യത്തിൽ ഇതുവരെയും തീരുമാനം ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.