റോഡില്ല; കോളനിക്കാരുടെ യാത്ര വനത്തിലൂടെ
text_fieldsപുൽപള്ളി: കാനനമധ്യത്തിലെ പൊളന്ന കാട്ടുനായ്ക്ക കോളനിക്കാർക്ക് റോഡ് സൗകര്യമില്ല. സദാ സമയവും വന്യജീവികൾ വിഹരിക്കുന്ന വനത്തിനുള്ളിലൂടെ വേണം ഇവർക്ക് വീടുകളിൽ എത്തിപ്പെടാൻ.
പൊളന്ന കോളനിക്ക് സമീപത്തായി മറ്റ് മൂന്ന് കോളനികൾ കൂടിയുണ്ട്. ഇവർക്കും റോഡ് സൗകര്യമില്ല. റോഡ് കോൺക്രീറ്റ് ചെയ്യണമെന്ന് പലതവണ ഇവർ വനപാലകരോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. പുൽപള്ളിയിൽനിന്ന് ചേകാടിയിലേക്ക് പോകുന്ന റോഡിൽ പഴയ ബദൽ സ്കൂൾ കെട്ടിടത്തിന് സമീപത്തുനിന്ന് വഴിമാറുന്ന റോഡിലൂടെ വേണം കോളനിയിൽ എത്തിപ്പെടാൻ. ഈ റോഡിൽനിന്ന് വയലിലൂടെയാണ് കോളനിവാസികൾ പോകുന്നത്. വനത്തിനുള്ളിലൂടെയുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ഇത് നന്നാക്കാൻ ഒരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.