ഓണപ്പൂവിനായി ബത്തേരിയിൽ രണ്ട് ഏക്കറിൽ പൂകൃഷി
text_fieldsസുൽത്താൻ ബത്തേരി: ഓണത്തിനോടനുബന്ധിച്ച് നഗരത്തിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനും ഹരിത കര്‍മസേനയുടെ വരുമാനം വർധിപ്പിക്കുന്നതിനും ബത്തേരിയില്‍ പൂകൃഷിയൊരുക്കാന്‍ നഗരസഭയും ഹരിതകർമസേനയും തയാറെടുക്കുന്നു. ഹാപ്പി ഹാപ്പി ബത്തേരിയുടെ ഭാഗമായാണ് നഗരത്തില്‍ രണ്ട് ഏക്കറോളം സ്ഥലത്ത് തൈകള്‍ നട്ടത്.
നഗരസഭാധ്യക്ഷൻ ടി.കെ. രമേശ് ത്തൈകൾ നട്ടു പദ്ധതി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്പേഴ്സൻ എല്‍സി പൗലോസ് അധ്യക്ഷത വഹിച്ചു. ഡിവിഷന് കൗണ്‍സിലര്‍ ഷമീര്‍ മഠത്തില്‍, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഷാമില ജുനൈസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ഇന്‍ ചാര്‍ജ് സാലി പൗലോസ്, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ടോം ജോസ്, ഹരിത കർമസേന കോഓഡിനേറ്റര്‍ അന്‍സല്‍ ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കോട്ടത്തറയിലും പൂകൃഷി
കോട്ടത്തറ: ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ വെണ്ണിയോട് ടൗണ്‍ പരിസരത്ത് ഓണ പൂകൃഷി ആരംഭിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രനീഷ് ഉദ്ഘാടനം ചെയ്തു. കോട്ടത്തറ പഞ്ചായത്ത് സി.ഡി.എസ് എക്സിക്യൂട്ടീവ് അംഗങ്ങള്‍, പഞ്ചായത്തിലെ വാര്‍ഡുകളില്‍ നിന്ന് തിരഞ്ഞെടുത്ത കര്‍ഷകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
കോട്ടത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. നസീമ, ക്ഷേമകാര്യ സ്ഥിരംസമിത അധ്യക്ഷ പി.എസ്. അനുപമ, വാര്‍ഡ് അംഗങ്ങളായ അനിത ചന്ദ്രന്, ജീന തങ്കച്ചന്, ബിന്ദു മാധവന്, സി.ഡി.എസ് ചെയര്പേഴ്സന് ശാന്ത ബാലകൃഷ്ണന്, കോട്ടത്തറ കൃഷി ഓഫിസര്‍ ഇ.വി. അനഘ, പഞ്ചായത്ത് അസി. സെക്രട്ടറി പി. സജി, സി.ഡി.എസ് എക്സിക്യൂട്ടീവ് അംഗങ്ങള്‍, മാസ്റ്റര്‍ ഫാര്‍മേഴ്സ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.