ഓപറേഷന് ‘ഡി ഹണ്ട്’: 2.1 കിലോ കഞ്ചാവ് പിടികൂടി
text_fieldsപുൽപള്ളി: കര്‍ണാടകയില്‍നിന്ന് കടത്തിക്കൊണ്ടുവന്ന 2.140 കിലോഗ്രാം കഞ്ചാവ് പുൽപള്ളി പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഓപറേഷന് ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവര്‍ സ്കൂട്ടറില്‍ ഒളിപ്പിച്ചുകടത്തിയ കഞ്ചാവ് പിടിച്ചെടുത്തത്. അരീക്കോട് വെറ്റിലപ്പാറ കാവുംപുറത്ത് ഷൈന്‍ അബ്രഹാം (31), വെറ്റിലപ്പാറ എടക്കാട്ടുപറമ്പ് പുളിക്കപ്പറമ്പില്‍ അജീഷ് ജോണ്‍ (47) എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാത്രി പെരിക്കല്ലൂര്‍ ഗവ. സ്കൂളിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് യുവാക്കള്‍ പെരിക്കല്ലൂര്‍ കടവ് ഭാഗത്തുനിന്ന് സ്കൂട്ടറിലെത്തിയത്. പൊലീസിനെ കണ്ട് ഷൈന്‍ സ്കൂട്ടര്‍ നിര്‍ത്തിയതോടെ പിന്നിലിരിക്കുകയായിരുന്ന അജീഷ് ഇറങ്ങിയോടി രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്കൂട്ടറിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെടുത്തത്. രക്ഷപ്പെട്ട അജീഷിനെ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘം അര്‍ധരാത്രിയോടെതന്നെ പെരിക്കല്ലൂരിന് സമീപത്തുനിന്ന് പിടികൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.