പരാധീനതകൾക്ക് നടുവിൽ പാടിച്ചിറ പി.എച്ച്.സി
text_fieldsപുൽപള്ളി: പാടിച്ചിറ പ്രാഥമികാരോഗ്യകേന്ദ്രം കിടത്തിച്ചികിത്സാസൗകര്യമുള്ള ആശുപത്രിയായി ഉയർത്തുമെന്ന വാഗ്ദാനം യാഥാർഥ്യമായില്ല. 2009ൽ ആരംഭിച്ച ആശുപത്രി ഇന്നും പരാധീനതകൾക്ക് നടുവിലാണ്. കർണാടകയോട് ചേർന്നുകിടക്കുന്ന ഈ ആശുപത്രിയിൽ നിരവധിയാളുകൾ എത്താറുണ്ടെങ്കിലും മതിയായ ചികിത്സ ലഭിക്കുന്നില്ല.
മുള്ളൻകൊല്ലി പഞ്ചായത്തിലെ ഏക സർക്കാർ ആശുപത്രിയാണിത്. നിരവധി കോളനികളുള്ള പഞ്ചായത്താണ് ഇത്. കർണാടക അതിർത്തിപ്രദേശമായതിനാൽ അവിടെനിന്നുള്ളവരും ചികിത്സതേടി എത്താറുണ്ട്. എന്നാൽ, മിക്ക ദിവസങ്ങളിലും ഡോക്ടറുടെ സേവനം ഇവിടെ ലഭിക്കാറില്ല. ഉച്ചക്കുശേഷം ആശുപത്രി അടഞ്ഞുകിടക്കുന്നതും പതിവാണ്.
അത്യാവശ്യ ചികിത്സക്കായി രോഗികളെത്തിയാൽ ഇവിടെനിന്നും റഫർ ചെയ്യുകയാണ് പതിവ്. കിടത്തിച്ചികിത്സക്ക് ആവശ്യമായ ബെഡും മറ്റും ഇവിടെ ഒരുക്കിയിട്ടുണ്ടെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ല. ഉച്ചക്കുശേഷം ഡോക്ടറുടെ സേവനം ലഭിക്കാത്തതിനാൽ പാവപ്പെട്ട രോഗികൾ വലയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.