Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPulpallychevron_rightപെരിക്കല്ലൂർ...

പെരിക്കല്ലൂർ തോണിക്കടവ് തുറന്നു

text_fields
bookmark_border
perikallur
cancel
camera_alt

പെരിക്കല്ലൂരിൽ വീണ്ടും തോണി സർവിസ്​ ആരംഭിച്ചപ്പോൾ

പുൽപള്ളി: ഏഴു മാസത്തിനുശേഷം പെരിക്കല്ലൂർ തോണിക്കടവ് തുറന്നു. ലോക്ഡൗണിനെത്തുടർന്ന് മാർച്ച് മൂന്നാംവാരമാണ് കേരള -കർണാടക സംസ്​ഥാനങ്ങളെ ബന്ധിപ്പിക്കുന്ന തോണി സർവിസുകൾ ഇവിടെ നിർത്തി​െവച്ചത്. കബനി നദിയുടെ ഒരു ഭാഗം കേരളത്തിലെ പെരിക്കല്ലൂരും മറുഭാഗം കർണാടകയിലെ ബൈരൻകുപ്പയുമാണ്.

ഒരു നൂറ്റാണ്ടിലേറെയായി തോണി സർവിസുണ്ട്​. മുമ്പ്​, മഴ ശക്തമായാൽ പുഴ കരകവിയുന്ന സമയത്തു മാത്രമാണ് തോണി സർവിസ്​ ഏതാനും ദിവസം നിർത്തിവെക്കാറുള്ളത്.

കഴിഞ്ഞ ദിവസം ബൈരക്കുപ്പ പഞ്ചായത്ത് പ്രസിഡൻറി​െൻറ നേതൃത്വത്തിൽ തോണിക്കാരുമായി നടത്തിയ ചർച്ചയിലാണ് സർവിസ്​ പുനരാരംഭിക്കാൻ തീരുമാനിച്ചത്. തോണിയാത്രക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കടവ്​ കടക്കുന്നവരുടെ പേരും ഫോൺ നമ്പറും ശേഖരിക്കുന്നുണ്ട്. അഞ്ച് യാത്രക്കാരെ മാത്രമാണ്​ കയറാൻ അനുവദിക്കുക. സാനിറ്റൈസറും യാത്രക്കാർക്ക് നൽകുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story