Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
flood
cancel
camera_altrepresentative image
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPulpallychevron_right...

വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ കോ​ഴി​ഫാം ന​ശി​ച്ചു; കർഷകന്​ ജപ്​തി ഭീഷണിയുമായി ബാങ്ക്​

text_fields
bookmark_border

പു​ൽ​പ്പ​ള്ളി: വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ കോ​ഴി കൃ​ഷി ന​ശി​ച്ച ക​ർ​ഷ​ക​ന് ന​ഷ്​​ട​പ​രി​ഹാ​രം ല​ഭി​ച്ചി​ല്ല. ക​ർ​ഷ​ക​ൻ ലോ​ൺ തു​ക തി​രി​ച്ച​ട​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ബാ​ങ്കി​െൻറ പീ​ഡ​നം. പെ​രി​ക്ക​ല്ലൂ​ർ മോ​ളേ​ക്കു​ന്നേ​ൽ സ​ലോ​മി​യാ​ണ്​ തു​ക തി​രി​ച്ച​ട​ക്കാ​നാ​വാ​ത്ത സ്ഥി​തി​യി​ലു​ള്ള​ത്.

2019ൽ ​ക​ബ​നി ന​ദി​യി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ സ​മീ​പ​ത്തെ വീ​ടു​ക​ൾ അ​ട​ക്കം മു​ങ്ങി​യി​രു​ന്നു. സ​ലോ​മി​യു​ടെ മു​ന്നൂ​റോ​ളം കോ​ഴി​ക​ളും വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ച​ത്തു. ബാ​ങ്കി​ൽ​നി​ന്ന് ഒ​രു ല​ക്ഷം രൂ​പ ക​ട​മെ​ടു​ത്താ​ണ് കോ​ഴി​ഫാം തു​ട​ങ്ങി​യ​ത്. സ​മീ​പ​വാ​സി​ക​ൾ​ക്കെ​ല്ലാം ന​ഷ്​​ട​പ​രി​ഹാ​രം ല​ഭി​ച്ചി​രു​ന്നു.

ഇ​വ​ർ​ക്കു​മാ​ത്രം ല​ഭി​ച്ചി​ല്ല. തു​ക തി​രി​ച്ച​ട​ച്ചി​ല്ലെ​ങ്കി​ൽ ജ​പ്​​തി ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നാ​ണ്​ ബാ​ങ്ക് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. ന​ഷ്​​ട​പ​രി​ഹാ​രം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ലോ​ൺ തി​രി​ച്ച​ട​ക്കാ​നാ​വാ​ത്ത സ്ഥി​തി​യി​ലാ​ണ്​ കു​ടും​ബം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:floodPoultry farm
News Summary - Poultry farm destroyed in floods; Bank threatens foreclosure on farmer
Next Story