Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPulpallychevron_rightപുല്‍പള്ളി ബാങ്ക്...

പുല്‍പള്ളി ബാങ്ക് വായ്പ തട്ടിപ്പ്: കോൺഗ്രസ് നേതാവ് റിമാന്‍ഡില്‍

text_fields
bookmark_border
pulpally bank loan scam
cancel

പു​ൽ​പ​ള്ളി: സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് വാ​യ്പ ത​ട്ടി​പ്പു​കേ​സി​ല്‍ കോ​ണ്‍ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് വി.​എം. പൗ​ലോ​സു​കു​ട്ടി റി​മാ​ന്‍ഡി​ലാ​യി. സു​ല്‍ത്താ​ന്‍ ബ​ത്തേ​രി ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് (ര​ണ്ട്) ബാ​ങ്ക് മു​ന്‍ ഡ​യ​റ​ക്ട​ർ കൂ​ടി​യാ​യ പൗ​ലോ​സു​കു​ട്ടി​യെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ന്‍ഡ് ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ആ​ലൂ​ര്‍ക്കു​ന്നി​ലെ വീ​ട്ടി​ല്‍നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പൗ​ലോ​സു​കു​ട്ടി​യു​ടെ അ​റ​സ്റ്റ് വൈ​കീ​ട്ടാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11 ഓ​ടെ​യാ​ണ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​ത്.

കേ​ള​ക്ക​വ​ല പ​റ​മ്പ​ക്കാ​ട്ട് ഡാ​നി​യേ​ല്‍ -സാ​റാ​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ പ​രാ​തി​യി​ല്‍ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് പൗ​ലോ​സു​കു​ട്ടി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തേ കേ​സി​ലെ പ്ര​തി​ക​ളി​ല്‍ ബാ​ങ്ക് മു​ന്‍ പ്ര​സി​ഡ​ന്റും രാ​ജി​വ​ച്ച കെ.​പി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ കെ.​കെ. അ​ബ്ര​ഹാം, ബാ​ങ്ക് മു​ന്‍ സെ​ക്ര​ട്ട​റി കെ.​ടി. ര​മാ​ദേ​വി എ​ന്നി​വ​ര്‍ ജി​ല്ല ജ​യി​ലി​ല്‍ റി​മാ​ന്‍ഡി​ലാ​ണ്.

ബാ​ങ്ക് അ​ധി​കാ​രി​ക​ളാ​യി​രു​ന്ന​വ​ര്‍ വ്യാ​ജ​രേ​ഖ​ക​ള്‍ ച​മ​ച്ച് ത​ങ്ങ​ളു​ടെ പേ​രി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ വാ​യ്പ​യെ​ടു​ത്തെ​ന്ന ഡാ​നി​യേ​ല്‍ ദ​മ്പ​തി​ക​ളു​ടെ പ​രാ​തി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ഏ​ബ്ര​ഹാ​മി​നും ര​മാ​ദേ​വി​ക്കും പു​റ​മേ പു​ല്‍പ​ള്ളി​യി​ലെ ക​രാ​റു​കാ​ര​ന്‍ കൊ​ല്ല​പ്പ​ള്ളി സ​ജീ​വ​നെ​യു​മാ​ണ് ആ​ദ്യം പ്ര​തി​ചേ​ര്‍ത്ത​ത്.

പി​ന്നീ​ട് പൗ​ലോ​സു​കു​ട്ടി​യെ​യും പ്ര​തി​യാ​ക്കു​ക​യാ​യി​രു​ന്നു. ദ​മ്പ​തി​ക​ള്‍ക്കു അ​വ​ര​റി​യാ​തെ വാ​യ്പ അ​നു​വ​ദി​ക്കു​ന്ന​തി​നു ശി​പാ​ര്‍ശ ചെ​യ്ത​തും പ​ണ​യ​വ​സ്തു​വി​ന്റെ മൂ​ല്യ​നി​ര്‍ണം ന​ട​ത്തി​യ​തും പൗ​ലോ​സു​കു​ട്ടി​യാ​ണെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്.

ബാ​ങ്ക് വാ​യ്പ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൗ​ലോ​സു​കു​ട്ടി​ക്കെ​തി​രേ സ​ഹോ​ദ​ര​ന്റെ ഭാ​ര്യ ദീ​പ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യി​രു​ന്നു. ഭ​ര്‍ത്താ​വ് ഷാ​ജി​യു​ടെ പേ​രി​ല്‍ വാ​യ്പ​യെ​ടു​ത്തു ക​ബ​ളി​പ്പി​ച്ചു​വെ​ന്നാ​യി​രു​ന്നു ദീ​പ​യു​ടെ പ​രാ​തി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ പൗ​ലോ​സു​കു​ട്ടി​ക്ക് ജി​ല്ല കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം മു​ന്‍കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഡാ​നി​യേ​ല്‍ ദ​മ്പ​തി​ക​ളു​ടെ പ​രാ​തി​യി​ൽ അ​റ​സ്റ്റു​ചെ​യ്ത​ത്.

കേ​ള​ക്ക​വ​ല ചെ​മ്പ​ക​മൂ​ല​യി​ലെ ക​ര്‍ഷ​ക​ന്‍ രാ​ജേ​ന്ദ്ര​ന്‍ നാ​യ​ര്‍ ക​ട​ക്കെ​ണി​യി​ല്‍പ്പെ​ട്ട് ആ​ത്മ​ഹ​ത്യ ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടും അ​ബ്ര​ഹാ​മി​നും ര​മാ​ദേ​വി​ക്കും കൊ​ല്ല​പ്പ​ള്ളി സ​ജീ​വ​നും എ​തി​രേ കേ​സു​ണ്ട്. ഈ ​കേ​സി​ല്‍ അ​ബ്ര​ഹാ​മി​നും ര​മാ​ദേ​വി​ക്കും ജി​ല്ല കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

സ​ജീ​വ​ന്‍ കൊ​ല്ല​പ്പ​ള്ളി ഒ​ളി​വി​ലാ​ണ്. ഡാ​നി​യേ​ല്‍ ദ​മ്പ​തി​ക​ളു​ടെ പ​രാ​തി​യി​ലു​ള്ള കേ​സി​ല്‍ അ​ബ്ര​ഹാ​മി​ന്റെ ജാ​മ്യ​പേ​ക്ഷ ഹൈ​കോ​ട​തി ക​ഴി​ഞ്ഞ​ദി​വ​സം പ​രി​ഗ​ണി​ച്ച​ശേ​ഷം വെ​ള്ളി​യാ​ഴ്ച​ത്തേ​ക്കു മാ​റ്റി. ജി​ല്ല കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യെ​ങ്കി​ലും ര​മാ​ദേ​വി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scamcongress leaderarrestPulpally Bank Loan
News Summary - Pulpally Bank Loan Scam-Congress leader remanded
Next Story